തിരുവനന്തപുരം: പ്ളസ് ടു സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ ജൂണ്‍ രണ്ടുമുതല്‍ എട്ടുവരെ നടക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 18 ആണ്. 2016 മാര്‍ച്ചില്‍ ആദ്യമായി പരീക്ഷയെഴുതിയ റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ്യത നേടാനാവാത്ത മുഴുവന്‍ വിഷയത്തിനും സേ പരീക്ഷക്ക് അപേക്ഷിക്കാം. പഴയ സിലബസില്‍ പരീക്ഷയെഴുതിയവരില്‍ ഒരു വിഷയം മാത്രം വിജയിക്കാനുള്ളവര്‍ക്കേ സേ പരീക്ഷയെഴുതാനാവൂ.
മാര്‍ച്ചില്‍ ആദ്യമായി പരീക്ഷയെഴുതിയ റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും ഡി പ്ളസ് ഗ്രേഡോ അതിനുമുകളിലോ ലഭിച്ചിട്ടുണ്ടെങ്കില്‍ ഒരു വിഷയത്തിന് മാത്രമായി ഇംപ്രൂവ്മെന്‍റ് പരീക്ഷയെഴുതാം. രണ്ടാംവര്‍ഷ തിയറി പേപ്പറുകള്‍ക്ക് മാത്രമേ സേ, ഇംപ്രൂവ്മെന്‍റ് അനുവദിക്കൂ. മാര്‍ച്ചിലെ പരീക്ഷയെഴുതിയ സ്കൂളുകളിലാണ് സേ പരീക്ഷക്ക് അപേക്ഷിക്കേണ്ടത്. സേക്ക് പേപ്പറൊന്നിന് 150 രൂപയും ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് 500 രൂപയുമാണ് ഫീസ്. സര്‍ട്ടിഫിക്കറ്റ് ഫീസായി 40 രൂപയും അടയ്ക്കണം. വിദ്യാര്‍ഥികള്‍ രണ്ടാംവര്‍ഷ തിയറി പരീക്ഷ മാത്രം എഴുതിയാല്‍ മതി.
നിരന്തര മൂല്യനിര്‍ണയ സ്കോറും പ്രായോഗിക പരീക്ഷയുടെ സ്കോറും പരിഗണിക്കും. നേരത്തേ പ്രായോഗിക പരീക്ഷക്ക് ഹാജരാകാതിരുന്നവര്‍ വീണ്ടും പരീക്ഷയെഴുതണം. മേയ് 30,31 തീയതികളില്‍ ജില്ലകളിലെ ഒരു കേന്ദ്രത്തിലാണ് പ്രായോഗികപരീക്ഷ നടത്തുക. പ്രായോഗികപരീക്ഷക്ക് പേപ്പറൊന്നിന് 25രൂപ അധികഫീസായി നല്‍കണം.
സേ പരീക്ഷ ടൈംടേബ്ള്‍
ജൂണ്‍ രണ്ടിന് രാവിലെ 9.30ന്: ഫിസിക്സ്, ജ്യോഗ്രഫി, അക്കൗണ്ടന്‍സി, ഫിലോസഫി, മ്യൂസിക്, ആന്ത്രപ്പോളജി, ജേണലിസം. ഉച്ചക്ക് രണ്ടിന്: ജിയോളജി, സോഷ്യല്‍വര്‍ക്ക്
ജൂണ്‍ മൂന്നിന് രാവിലെ 9.30ന്: കെമിസ്ട്രി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃത ശാസ്ത്രം. ഉച്ചക്ക് രണ്ടിന്: ഇക്കണോമിക്സ്, ഇംഗ്ളീഷ് ലിറ്ററേചര്‍
ജൂണ്‍ ആറിന് രാവിലെ 9.30ന്: മാത്തമാറ്റിക്സ്, പാര്‍ട്ട് മൂന്ന് ഭാഷകള്‍, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍, സൈക്കോളജി, സംസ്കൃത സാഹിത്യം. ഉച്ചക്ക് രണ്ടിന്: ഗാന്ധിയന്‍ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്
ജൂണ്‍ ഏഴിന് രാവിലെ 9.30ന്: പാര്‍ട്ട് ഒന്ന് ഇംഗ്ളീഷ്. ഉച്ചക്ക് രണ്ടിന്: പാര്‍ട്ട് രണ്ട് രണ്ടാം ഭാഷകള്‍, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
ജൂണ്‍ എട്ടിന് രാവിലെ 9.30ന്: ബയോളജി, സോഷ്യോളജി, കമ്പ്യൂട്ടര്‍ സയന്‍സ്. ഉച്ചക്ക് രണ്ടിന്: ഹോംസയന്‍സ്, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ചര്‍, ഇലക്ട്രോണിക്സ്, ഇ.എസ്.ടി, കമ്യൂണിക്കേറ്റിവ് ഇംഗ്ളീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.