പുനര്‍മൂല്യനിര്‍ണയവും സൂക്ഷ്മപരിശോധനയും

തിരുവനന്തപുരം:ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷ മേയ് 28ന് വൈകീട്ട് നാലിനകം സമര്‍പ്പിക്കണം. അപേക്ഷകള്‍ www.vhsexaminationkerala.gov.in ല്‍ ലഭ്യമാണ്. ഇത് പൂരിപ്പിച്ച് മതിയായ ഫീസ് സഹിതം പഠിച്ച സ്കൂളില്‍ സമര്‍പ്പിക്കണം. ഇന്‍റര്‍നെറ്റില്‍നിന്ന് ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റുകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം വെക്കണം. ഇരട്ട മൂല്യനിര്‍ണയം നടത്തിയതിനാല്‍ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് സൂക്ഷ്മ പരിശോധന, പുനര്‍മൂല്യനിര്‍ണയം എന്നിവ ഉണ്ടാകില്ല. പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനക്ക് പേപ്പര്‍ ഒന്നിന് 100 രൂപയും ക്രമത്തില്‍ ഫീസ് പരീക്ഷാകേന്ദ്രങ്ങളില്‍ ഒടുക്കണം. പുനര്‍മൂല്യനിര്‍ണയ ഫലം ജൂണില്‍ പ്രസിദ്ധീകരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT