ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍െറ കീഴിലുള്ള സ്ഥാപനങ്ങളില്‍ മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദ പ്രവേശത്തിനായി നടത്തുന്ന കോമണ്‍ മാനേജ്മെന്‍റ് അഡ്മിഷന്‍ ടെസ്റ്റിന് (സീമാറ്റ്) ഇപ്പോള്‍ അപേക്ഷിക്കാം. എം.ബി.എ, പി.ജി.ഡി.എം, എക്സിക്യൂട്ടിവ് പി.ജി.ഡി.എം എന്നീ കോഴ്സുകളിലേക്കാണ് സീമാറ്റ് വഴി പ്രവേശം ലഭിക്കുക. 2017 ജനുവരി 28, 29 തീയതികളിലായാണ് സീമാറ്റ് നടക്കുക. 9.30ന് തുടങ്ങുന്ന പരീക്ഷക്ക് അപേക്ഷകര്‍ എട്ടു മണിക്കുതന്നെ എത്തണം. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍.
മൂന്നു മണിക്കൂര്‍ നീളുന്ന ഓണ്‍ലൈന്‍ ടെസ്റ്റാണ് സീമാറ്റിന്‍െറത്. ക്വാണ്ടിറ്റേറ്റിവ് ടെക്നിക്, ലോജിക്കല്‍ റീസണിങ്, ലാംഗ്വേജ് റീസണിങ്, ലാംഗ്വേജ് കോംപ്രഹന്‍ഷന്‍, ജനറല്‍ അവയര്‍നസ് എന്നീ വിഭാഗങ്ങളിലാണ് ചോദ്യങ്ങളുണ്ടാവുക. 100 മാര്‍ക്കിന്‍െറ ചോദ്യങ്ങളാണ് ഉണ്ടാവുക. ഓരോ തെറ്റ് ഉത്തരത്തിനും ഓരോ മാര്‍ക്ക് വീതം കുറയും. ഡിസംബര്‍ 15 മുതല്‍ ട്രയല്‍ ടെസ്റ്റിന് അവസരം ലഭിക്കും.
യോഗ്യത: ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
അപേക്ഷാ ഫീസ്: ജനറല്‍/ ഒ.ബി.സി വിഭാഗത്തിന് 1400 രൂപ, എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ക്ക് 700 രൂപ. നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വഴിയോ ഫീസ് അടക്കാം.
അപേക്ഷിക്കേണ്ട വിധം: ഈ മാസം 10 മുതല്‍ www.aictecmat.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. സെല്‍ഫ് രജിസ്ട്രേഷന്‍, ഫീസ് പേമെന്‍റ്, അപേക്ഷാ ഫോറം പൂരിപ്പിക്കല്‍ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബര്‍ 10. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.