മാനേജ്മെന്‍റ് അഭിരുചി പരീക്ഷ  ഡിസംബറില്‍

ബിസിനസ് സ്കൂളുകളിലും മറ്റും മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (എം.ബി.എ) ഉള്‍പ്പെടെ മാനേജ്മെന്‍റ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളില്‍ പ്രവേശത്തിനുള്ള വിവിധ യോഗ്യതാ പരീക്ഷകളിലൊന്നായ മാനേജ്മെന്‍റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (മാറ്റ്) ഡിസംബറില്‍ നടത്തും. പേപ്പര്‍ അധിഷ്ഠിത ടെസ്റ്റ് 2016 ഡിസംബര്‍ 11ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30വരെയും കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് 2016 ഡിസംബര്‍ 17നും ദേശീയതലത്തില്‍ നടത്തുന്നതാണ്. ഏതെങ്കിലുമൊരു ടെസ്റ്റില്‍ പങ്കെടുക്കാം. 
ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷനാണ് (എ.ഐ.എം.എ) ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ഒബ്ജക്ടീവ് മള്‍ട്ടിപ്പ്ള്‍ ചോയിസ് മാതൃകയിലാണ് ടെസ്റ്റ്.
ഏതെങ്കിലും ഡിസിപ്ളിനില്‍ ബിരുദമെടുത്തിട്ടുള്ളവര്‍ക്കും ഫൈനല്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും മാറ്റില്‍ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷന്‍ ഫീസ് 1200 രൂപ.അപേക്ഷ ഓണ്‍ലൈനായി 2016 നവംബര്‍ 29 വരെ http://apps.aima.in/matdec 16 എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 
ഫീസ് ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് മുഖാന്തരമോ നെറ്റ് ബാങ്കിലൂടെയോ അടയ്ക്കാം. ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍ ഡല്‍ഹിയില്‍ മാറ്റാവുന്നതരത്തില്‍ ക്രോഡ് ചെയ്ത ഡിമാന്‍ഡ് ഡ്രാഫ്റ്റായും രജിസ്ട്രേഷന്‍ ഫീസ് സ്വീകരിക്കും. രജിസ്ട്രേഷനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
കേരളത്തില്‍ എറണാകുളം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം എന്നിവ ടെസ്റ്റ് സെന്‍ററുകളാണ്. ഈ സെന്‍ററുകളില്‍ പേപ്പര്‍ അധിഷ്ഠിത ടെസ്റ്റ് രീതിയാണ് കൂടുതല്‍. എറണാകുളം സെന്‍ററില്‍ പേപ്പര്‍ അധിഷ്ഠിതവും കമ്പ്യൂട്ടര്‍ അധിഷ്ഠിതവുമായ ടെസ്റ്റുണ്ട്. 
ബംഗളൂരു, ഡല്‍ഹി, ഭോപാല്‍, അഹ്മദാബാദ്, ചണ്ഡിഗഢ് മുതലായ കേന്ദ്രങ്ങളില്‍ പേപ്പര്‍, കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതികളിലുള്ള ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. അഡ്മിറ്റ് കാര്‍ഡുകള്‍ 2016 ഡിസംബര്‍ മൂന്നിനുശേഷം ഡൗണ്‍ലോഡ് ചെയ്യാം.
‘മാറ്റ്’ സ്കോര്‍ പരിഗണിച്ച് അഡ്മിഷന്‍ നല്‍കുന്ന മാനേജ്മെന്‍റ് സ്ഥാപനം / വാഴ്സിറ്റിയുടെ കൂട്ടത്തില്‍ അമൃത യൂനിവേഴ്സിറ്റി കോയമ്പത്തൂര്‍, ക്രൈസ്റ്റ് യൂനിവേഴ്സിറ്റി ബംഗളൂരു, ഡിസി സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് ടെക്നോളജി കോട്ടയം ആന്‍ഡ് തിരുവനന്തപുരം, ഫറൂക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് കോഴിക്കോട്, ഗീതം സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷനല്‍ ബിസിനസ് വിശാഖപട്ടണം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഷുറന്‍സ് ആന്‍ഡ് റിസ്ക് മാനേജ്മെന്‍റ് ഹൈദരാബാദ്, മാര്‍ അത്തനേഷ്യസ് കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് തിരുവല്ല, മണിപ്പാല്‍ യൂനിവേഴ്സിറ്റി, മാര്‍ത്തോമ കോളജ് ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് ടെക്നോളജി എറണാകുളം, മൗണ്ട് കാര്‍മല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ബംഗളൂരു, എം.എസ്. രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ബംഗളൂരു, വി.എസ്.ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് കോയമ്പത്തൂര്‍, രാജഗിരി ബിസിനസ് സ്കൂള്‍ കൊച്ചി, എസ്.സി.എം.എസ് സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് കൊച്ചി, സെന്‍റ് ബര്‍ക്ക്മാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് കോട്ടയം, ത്യാഗരാജര്‍ സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് മധുര, ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മാനേജ്മെന്‍റ് കൊല്ലം, വി.ഐ.ടി യൂനിവേഴ്സിറ്റി വെല്ലൂര്‍, സേവിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ് ബംഗളൂരു, ശിവാശിവാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് സെക്കന്തരാബാദ്, സെയിന്‍റ് ഗിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് കോട്ടയം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്‍േറഷന്‍ മാനേജ്മെന്‍റ് ബംഗളൂരു എന്നിവ ഉള്‍പ്പെടും. 600ലേറെ സ്ഥാപനങ്ങളില്‍ പ്രവേശമുണ്ടാവും. അഡ്മിഷന്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് വെബ്സൈറ്റിലുണ്ട്.
എ.ഐ.എം.എ നടത്തുന്ന ‘മാറ്റില്‍’ ആകെ 200 ചോദ്യങ്ങളുണ്ടാവും. പരമാവധി രണ്ടരമണിക്കൂര്‍ സമയം അനുവദിക്കും. ശരി ഉത്തരത്തിന് നാലുമാര്‍ക്ക് വീതം. 
ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക്വീതം കുറയും. മൂല്യനിര്‍ണയത്തിന് നെഗറ്റീവ് മാര്‍ക്കിങ് ഉണ്ട്. ലാംഗ്വേജ് കോംപ്രിഹെന്‍ഷന്‍, മാത്തമാറ്റിക്കല്‍ സ്കില്‍സ്, ഡാറ്റാ അനാലിസിസ് ആന്‍ഡ് ഡഫിഷ്യന്‍സി, ഇന്‍റലിജന്‍സ് ആന്‍ഡ് ക്രിട്ടിക്കല്‍ റീസണിങ്, ഇന്ത്യന്‍ ആന്‍ഡ് ഗ്ളോബല്‍ ഇവന്‍റ് എന്നീ മേഖലകളില്‍ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങള്‍ ടെസ്റ്റില്‍ ഉണ്ടാവും. മാറ്റില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. മാറ്റ് സ്കോറിന് ഒരു വര്‍ഷത്തെ പ്രാബല്യമുണ്ടായിരിക്കും. വിവരങ്ങള്‍ www.aima.in-ല്‍. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.