ശാസ്ത്ര ഗവേഷണത്തിന് ജെസ്റ്റ്

രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍ ശാസ്ത്രവിഷയങ്ങളില്‍ ഉന്നതപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് ജോയിന്‍റ് എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റിന് (ജെസ്റ്റ്) അപേക്ഷിക്കാം. 
ഐസര്‍ -തിരുവനന്തപുരം, ആര്യഭട്ട റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സര്‍വേഷനല്‍ സയന്‍സസ് -നൈനിതാള്‍, ഹോമി ബാബ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് -മുംബൈ, ഹരീഷ് ചന്ദ്ര റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് -അലഹബാദ്, ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സ് -ബംഗളൂരു, ഇന്ദിരഗാന്ധി സെന്‍റര്‍ ഫോര്‍ ആറ്റമിക് റിസര്‍ച് -കല്‍പാക്കം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ് -ബംഗളൂരു, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് -ബംഗളൂരു, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് -കൊല്‍ക്കത്ത, ഐസര്‍ -മൊഹാലി, ഐസര്‍ -പുണെ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസ് -ചെന്നൈ തുടങ്ങിയ സ്ഥാപനങ്ങളിലെ ഗവേഷണ പഠനത്തിനാണ് ജെസ്റ്റ് വിജയിക്കേണ്ടത്. സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് റിസര്‍ച് ബോര്‍ഡ് ജെസ്റ്റിനെ ഒരു നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റായി കണക്കാക്കുന്നു. സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് റിസര്‍ച് ബോര്‍ഡ് പ്രോഗ്രാമുകളില്‍ പ്രവര്‍ത്തിക്കുന്ന നെറ്റ് യോഗ്യതയുള്ളവര്‍ക്ക് സ്കോളര്‍ഷിപ്പിന് യോഗ്യതയുണ്ടായിരിക്കുന്നതാണ്. 
ഫിസിക്സ്, തിയററ്റിക്കല്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ന്യൂറോസയന്‍സ്, കമ്പ്യൂട്ടേഷനല്‍ ബയോളജി തുടങ്ങിയ വിഷയങ്ങളിലാണ് ഗവേഷണ ബിരുദം നേടാവുന്നത്. 
ഓരോ സ്ഥാപനത്തിന്‍െറയും യോഗ്യതാമാനദണ്ഡങ്ങള്‍ വ്യത്യസ്തമായിരിക്കും. ആഗസ്റ്റോടെ യോഗ്യതാപരീക്ഷയുടെ അവസാനവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആ വര്‍ഷത്തെ ജെസ്റ്റ് എഴുതാവുന്നതാണ്. 
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 16. ജെസ്റ്റ് പരീക്ഷ 2017 ഫെബ്രുവരി 19നായിരിക്കും. 
തിരുവനന്തപുരം, കൊച്ചി എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍. 300 രൂപയാണ് (എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 150 രൂപ) അപേക്ഷാഫീസ്. ഓണ്‍ലൈനായി അപേക്ഷിക്കുകയും ഫീസടക്കുകയും ചെയ്യാം. നവംബര്‍ 15 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാനാകും. ജനുവരി 15നും 25നുമിടയില്‍ ഹാള്‍ട്ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.jest.org.in/ കാണുക. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.