പരീക്ഷ സമ്മർദമകറ്റാൻ വിദ്യാർഥികൾക്ക് ചില ടിപ്സുകൾ ഇതാ...

മത്സരപരീക്ഷകളുടെ പരമ്പരയാണ് വരാൻ പോകുന്നത്. വിദ്യാർഥികളുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്ന കാലം കൂടിയാണിത്. പരീക്ഷയ്ക്കു മുമ്പും ശേഷവുമുള്ള സമ്മർദ്ദത്തെ നേരിടാൻ അവർക്ക് കൗൺസിലിങ് അത്യാവശ്യമാണ്.

ബോർഡ് പരീക്ഷകൾക്കും മത്സര പരീക്ഷകൾക്കും തൊട്ടുമുമ്പ് വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രധാന മാനസികാരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ഉത്കണ്ഠ. മികച്ച വിജയം നേടുന്നതിന് മുന്നോടിയായി ഒരു വിദ്യാർഥി പലപ്പോഴും ഉത്കണ്ഠ, സമ്മർദ്ദം, അങ്ങേയറ്റത്തെ സന്ദർഭങ്ങളിൽ വിഷാദം എന്നിവയിലൂടെ കടന്നുപോകാറുണ്ട്. മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരിൽ 72.2% പേർക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഉയർന്ന തലത്തിലുള്ള സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഏകാഗ്രതയില്ലായ്മയും ശ്രദ്ധക്കുറവുമാണ് അത്തരം വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. മത്സര പരീക്ഷകൾ അഭിമുഖീകരിക്കുന്ന വിദ്യാർഥികളുടെ സമ്മർദ്ദമകറ്റാൻ ചില മാർഗങ്ങളിതാ...

  • നിങ്ങളുടെ ശരീരത്തിന്റെയും മനസിന്റെയും പ്രകടനം മെച്ചപ്പെടുത്തുന്ന ഒരു പഠന ഷെഡ്യൂൾ ഉണ്ടാക്കുക.
  • ചെറിയ ഇടവേളകളിലൂടെ നിങ്ങളുടെ ശരീരത്തിനും മനസിനും ഉണർവേകുക. ഓരോ 1-2 മണിക്കൂറിലും 15 മുതൽ 20 മിനിറ്റ് വരെ ഇടവേളയെടുക്കുന്നത് മനസിന് ഉണർവേകും.
  • ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക. രാത്രി കുറഞ്ഞത് എട്ട് മണിക്കൂർ ഉറങ്ങുക.
  • നീണ്ട പഠന സെഷനുകൾ വ്യായാമത്തിന് ലഭ്യമായ സമയം കുറയ്ക്കുന്നു. തൽഫലമായി ശരീരം തളർന്നുപോകുകയും മനസ് നിഷേധാത്മകമായി പ്രതികരിക്കാൻ തുടങ്ങുകയും ചെയ്യുന്നു. വ്യായാമങ്ങൾക്കായി കുറച്ച് സമയം ചെലവഴിക്കുക.
  • നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ശാന്തമായ വ്യായാമം കണ്ടെത്തുക. പുറത്തേക്ക് നടക്കാൻ പോകുന്നത് പോലെ ലളിതമായിരിക്കും ഇത്.
  • വൈകാരിക പിന്തുണക്കായി നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഇടയ്ക്കിടെ സംസാരിക്കുക.
  • യാഥാർത്ഥ്യമല്ലാത്ത പ്രതീക്ഷകളിൽ നിന്ന് അകന്നു നിൽക്കുക.
Tags:    
News Summary - 8 tips on sound mental health of students preparing for high-pressure exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.