കേന്ദ്ര സർക്കാറിനു കീഴിലുള്ള ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിെൻറ ന്യൂഡൽഹിയിലും പട്ന, ഭോപാൽ, ജോഡ്പുർ, ഭുവനേശ്വർ, ഋഷികേശ്, റായ്പുർ, ഗുണ്ടൂർ (ആന്ധ്രപ്രദേശ്), നാഗ്പുർ (മഹാരാഷ്ട്ര) എന്നിവിടങ്ങളിലെ ക്യാമ്പസുകളിൽ 2018ൽ ആരംഭിക്കുന്ന എം.ബി.ബി.എസ് കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ഒാൺലൈൻ പ്രവേശന പരീക്ഷ മേയ് 26, 27 തീയതികളിലായി ദേശീയതലത്തിൽ നടക്കും. വൈദ്യശാസ്ത്ര ഉന്നതവിദ്യാഭ്യാസ രംഗത്തെ ശ്രേഷ്ഠ സ്ഥാപനമാണിത്. കഴിഞ്ഞവർഷം വെര എയിംസ് ന്യൂഡൽഹി ഉൾെപ്പെട ഏഴ് കാമ്പസുകളിലായിരുന്നു എം.ബി.ബി.എസ് േകാഴ്സ് നടത്തിയിരിക്കുന്നത്. 707 സീറ്റുകളുണ്ടായിരുന്നു. ഗൂണ്ടുരിലും നാഗ്പുരിലും ഇക്കൊല്ലം പുതുതായാണ് രണ്ട് കാമ്പസുകൾകൂടി അനുവദിച്ചത്. ഇതോടെ 9 കാമ്പസുകളിലായി എയിംസിൽ എം.ബി.ബി.എസിന് തൊള്ളായിരത്തിലേറെ സീറ്റുകളുണ്ടാവും.
പ്രവേശന പരീക്ഷ ഒാരോ ദിവസവും രണ്ട് ഷിഫ്റ്റുകളായാണ് നടത്തുക. രാവിലെ ഒമ്പതു മുതൽ 12.30 വരെയും, മൂന്ന് മുതൽ 6.30 വരെയുമാണ് കമ്പ്യൂട്ടർ അധിഷ്ഠിത ഒാൺലൈൻ പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിലും പരീക്ഷകേന്ദ്രങ്ങളുണ്ട്.ഹയർ സെക്കൻഡറി/പന്ത്രണ്ടാം ക്ലാസ്/തത്തുല്യ ബോർഡ്പരീക്ഷയിൽ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 60 ശതമാനം മാർക്കിൽ കുറയാതെ (എസ്.സി/എസ്.ടി) അടിസ്ഥാനമായ വൈകല്യം ഉള്ളവർക്ക് 50 ശതമാനം മതി) വിജയിച്ചിട്ടുള്ളവർക്കും 2018ൽ ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും ഇൗ എൻട്രൻസ് പരീക്ഷക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. പ്രായം 2018 ഡിസംബർ 31ന് 17 വയസ്സ് തികയണം.മാർച്ച് അഞ്ചിന് വൈകിട്ട് അഞ്ചുവരെ www.aims.exams.org ൽ ഒാൺൈലൻ അപേക്ഷ സമർപ്പണത്തിന് സമയമുണ്ട്.
രജിസ്ട്രേഷൻ നിർദേശങ്ങൾ അപേക്ഷഫീസ്, പ്രവേശന പരീക്ഷ കേന്ദ്രങ്ങൾ മുതലായ വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ട്സ് www.aims.exams.orgൽ ലഭ്യമാകും.
പ്രവേശനം സംബന്ധിച്ച അപ്ഡേറ്റുകൾക്ക് ഇതേ വെബ്സൈറ്റ് നിരന്തരം സന്ദർശിക്കേണ്ടതാണ്.എം.ബി.ബി.എസ് കോഴ്സിെൻറ പഠനകാലയളവ് 5 1/2 വർഷമാണ്. ഇതിൽ ഒരു വർഷത്തെ കമ്പൽസറി ഇേൻറൺഷിപ് ഉൾപ്പെടും. വളരെ ചുരുങ്ങിയ ചെലവിൽ ഗുണമേന്മയുള്ള മെഡിക്കൽ വിദ്യാഭ്യാസമാണ് ഇവിടെ ലഭിക്കുന്നത്. നിലവിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് 1350 രൂപയാണ് വാർഷിക ട്യൂഷൻഫീസ്. അതുകൊണ്ടുതെന്ന സമർഥരായ വിദ്യാർഥികളുടെ ഇഷ്ട വൈദ്യശാസ്ത്രപഠന കേന്ദ്രം കൂടിയാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.