കോവിഡ്​ വ്യാപനം: എം.ബി.ബി.എസ്​ സപ്ലിമെന്‍ററി പരീക്ഷകൾ മാറ്റിവെച്ച്​ എയിംസ്​; പുതിയ തീയതി പിന്നീട്​

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എം.ബി.ബി.എസ്​ സപ്ലിമെന്‍ററി പരീക്ഷകൾ മാറ്റിവെച്ച്​ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസ്​(എയിംസ്). മേയിൽ നടത്താനിരുന്ന പരീക്ഷയാണ്​ മാറ്റിവെച്ചത്​. പുതിയ തീയതി പിന്നീട്​ പുറത്തുവിടും.

രണ്ടാം വർഷ, അവസാന വർഷ എം.ബി.ബി.എസ്​ സപ്ലിമെന്‍ററി പരീക്ഷകളാണ്​ മാറ്റിവെച്ചത്​. ​ഇതുസംബന്ധിച്ച്​ എയിംസ്​ വെബ്​സൈറ്റിൽ നോട്ടീസ്​ പുറത്തിറക്കി.

പ്രാക്​ടിക്കൽ, ക്ലിനിക്കൽ, വൈവ പരീക്ഷകളും മാറ്റി വെച്ചിട്ട​ുണ്ട്​. പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായി വിദ്യാർഥികൾ വെബ്​സൈറ്റ്​ www.aiimsexams.ac.in സന്ദർശിക്കണമെന്നും എയിംസ്​ നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്​.


Tags:    
News Summary - AIIMS MBBS Supplementary Exam 2021 postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.