മലപ്പുറം: ശാന്തപുരം അല്‍ ജാമിഅയുടെ ഫാക്കല്‍റ്റി ഓഫ് ലാഗ്വേജസ് ആന്റ് ട്രാന്‍സ്‌ലേഷനിന് കീഴിലുള്ള പി.ജി ഡിപ്ലോമ കോഴ്‌സിന്റെ (Postgraduate Diploma in Arabic and English-PGDAE) 2022 -2023 ബാച്ച് പരീക്ഷ ഫലം പ്രഖ്യാപിച്ചു. മുഹമ്മദ് ഫഹിം പി.പി ഒന്നാം റാങ്ക് കരസ്ഥമാക്കി. ഫാത്തിമ റുഷാന കെ.ടി രണ്ടാം റാങ്കും അസ്മ ഷിറിൻ മൂന്നാം റാങ്കും നേടി.
ട്രാന്‍സ്‌ലേഷന്‍ കോഴ്‌സ് 2023 -2024 ബാച്ചിന്റെ ക്‌ളാസുകൾ ആരംഭിച്ചു. പ്രാക്റ്റിക്കല്‍ ട്രെയിനിങ്ങിന് ഊന്നല്‍ നല്‍കിയാണ് പി.ജി ഡിപ്ലോമ കോഴ്‌സ് എന്ന് ഡിപ്പാർട്ട്മെന്റ് ഹെഡ് മൂസക്കുട്ടി വെട്ടിക്കാട്ടിരി അറിയിച്ചു. അതിവേഗം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന തൊഴിൽ മാർക്കറ്റ് പഠിച്ച് അനുയോജ്യമായ സിലബസ് പരിഷ്‌ക്കരണം നടത്തിയാണ് ഓരോ വർഷവും അൽജാമിഅയിലെ ട്രാൻസ്‌ലേഷൻ കോഴ്‌സ് നടക്കുന്നത്.
സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങളുള്ള കോഴ്‌സ് അറബിക് ഇംഗ്ലീഷ് ഭാഷകള്‍ക്ക് മുഖ്യ പ്രാധാന്യം നല്‍കുന്നതാണ്. ഡിഗ്രിയോ തത്തുല്യ യോഗ്യതയോ ഉള്ള ഇംഗ്ലീഷ്-അറബി ഭാഷകളിൽ സാമാന്യ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓരോ വർഷവും മെയ് മാസത്തിലാണ് പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് 8606667449, 9495140155 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.