ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ നാവിക് (ജനറൽ ഡെപ്യൂട്ടി/ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 300 ഒഴിവുകളുണ്ട്. വിജ്ഞാപനം https://joinindiancoastguard.cdac.inൽ ലഭിക്കും. പുരുഷന്മാർക്കാണ് അവസരം.
ഓൺലൈനായി സെപ്റ്റംബർ എട്ട് മുതൽ 22 വൈകുന്നേരം 5.30 മണി വരെ അപേക്ഷിക്കാം. ഒരാൾക്ക് ഒരു തസ്തികയിൽ അപേക്ഷിക്കാം. നാവിക് (ജനറൽ ഡ്യൂട്ടി) ഒഴിവുകൾ-225, യോഗ്യത: മാത്സ്, ഫിസിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസാകണം.
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), ഒഴിവുകൾ-40, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ യാന്ത്രിക് (മെക്കാനിക്കൽ), ഒഴിവുകൾ-16, യാന്ത്രിക് (ഇലക്ട്രിക്കൽ)-10, യാന്ത്രിക് (ഇലക്ട്രോണിക്സ്)-9. യോഗ്യത: അംഗീകൃത ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ടെലി കമ്യൂണിക്കേഷൻ-റേഡിയോ/പവർ) /തത്തുല്യം.
അപേക്ഷാഫീസ് 250 രൂപ. ഓൺലൈൻ ടെസ്റ്റ്, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, ഡോക്ക്മെന്റ് പരിശോധന, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
പരീക്ഷാ തീയതി, സമയം, സെന്റർ മുതലായ വിവരങ്ങൾ ഇ-അഡ്മിറ്റ് കാർഡിലുണ്ടാവും. നാവികരെ 21,700 രൂപ, യാന്ത്രികരെ 29200 രൂപ അടിസ്ഥാന ശമ്പളത്തിൽ നിയമിക്കും. നിരവധി ആനുകൂല്യങ്ങളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.