തിരുവനന്തപുരം: സംസ്ഥാന ആർക്കിടെക്ചർ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മലപ്പുറം തുറക്കൽ ചെമ്മലപറമ്പ് വൈനയിൽ ഹൗസിൽ എം. ഫായിസ് അഹമ്മദിനാണ് (സ്കോർ 352.50) ഒന്നാം റാങ്ക്. തിരുവനന്തപുരം തിരുമല അണ്ണൂർ രഞ്ജി ഭവനിൽ ആർ.എസ്. അതുല്യ (സ്കോർ 351) രണ്ടാം റാങ്ക് നേടി.
തിരുവനന്തപുരം വികാസ് ഭവൻ ന്യൂ നന്ദാവനം റോഡിൽ സഫയർ അപാർട്മെന്‍റിൽ ലോറ തോമസ് (350.40) മൂന്നും തൃശൂർ തലക്കോട്ടുകര കുറ്റിക്കാട്ട് ഹൗസിൽ കെ.എ. മരിയ സൂസൻ (350.333) നാലും റാങ്കുകൾ നേടി. 2880 പേർ റാങ്ക് പട്ടികയിൽ ഇടംപിടിച്ചു. ഇതിൽ 1904 പേർ പെൺകുട്ടികളും 976 പേർ ആൺകുട്ടികളുമാണ്.
ആദ്യ 10 റാങ്കിൽ എട്ടും ആദ്യ 100ൽ 68ഉം റാങ്കുകൾ പെൺകുട്ടികൾക്കാണ്. കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) സ്കോറിനും യോഗ്യത പരീക്ഷയിലെ (പ്ലസ് ടു/ തത്തുല്യം) മാർക്കിനും തുല്യപരിഗണന നൽകിയാണ് ആർക്കിടെക്ചർ റാങ്ക് പട്ടിക തയാറാക്കിയത്. റാങ്ക് പട്ടിക അടിസ്ഥാനമാക്കിയുള്ള കാറ്റഗറി പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.
സംസ്ഥാനത്തെ ആർക്കിടെക്ചർ കോളജുകളിലെ ബി.ആർക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെനറ് നടപടികൾ ബി.ടെക് പ്രവേശന നടപടികൾക്കൊപ്പം 14ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.