പണം നൽകിയാൽ ചോദ്യപേപ്പർ; വ്യാജ പ്രചാരണത്തിൽ ജാഗ്രത പാലിക്കണം- ദേശീയ പരീക്ഷാ ബോർഡ്

ന്യൂഡൽഹി: ശനിയാഴ്ച നടക്കുന്ന ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (FMGE) പരീക്ഷ അപേക്ഷകരെ കബളിപ്പിക്കുന്ന വിധത്തിൽ ചില സാമൂഹ്യ മാധ്യമ സംഘങ്ങൾ പ്രവർത്തിക്കുന്നതായും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ. പണം നൽകിയാൽ പരീക്ഷയുടെ ചോദ്യപേപ്പർ നൽകാം എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. ഇത്തരം തട്ടിപ്പുകാർക്കെതിരെ കേരള പൊലീസ് പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നാളത്തെ ചോദ്യപേപ്പർ ഇപ്പോഴും തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇത്തരം വ്യാജ വാർത്തകളിൽ തെറ്റിദ്ധരിക്കപ്പെടുകയോ വശംവദരാവുകയോ ചെയ്യരുതെന്നും ദേശീയ പരീക്ഷ ബോർഡ് മുന്നറിയിപ്പ് നൽകി. അത്തരം പ്രവർത്തനങ്ങളിൽ ഏതെങ്കിലും എഫ്.എം.ജി.ഇ പരീക്ഷാർഥികൾ ആരെങ്കിലും നേരിട്ടോ അല്ലാതെയോ ഏർപ്പെട്ടാൽ എൻ.ബി.ഇ.എം.എസ് അതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ദേശീയ പരീക്ഷാ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Beware of fake Propaganda says national examinations board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT