കാലിക്കറ്റ് സർവകലാശാല പെരുന്നാൾ ദിവസത്തെ പരീക്ഷകൾ മാറ്റി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പെരുന്നാൾ ദിനത്തോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ മാറ്റി. വ്യാഴാഴ്ചത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പെരുന്നാൾ വ്യാഴാഴ്ചയായാൽ വെള്ളിയാഴ്ചയും പരീക്ഷയുണ്ടാവില്ല.

പ്രതിഷേധത്തെത്തുടർന്നാണ് തീരുമാനം. മുസ്‍ലിം ലീഗ് അനുകൂല സെനറ്റ് അംഗങ്ങൾ, സി.കെ.സി.ടി ഭാരവാഹികൾ എന്നിവർ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിന് നിവേദനം നൽകിയിരുന്നു.

ആഘോഷവേളകളുടെ തലേദിവസവും പിറ്റേന്നും പരീക്ഷകൾ ഷെഡ്യൂൾ ചെയ്യില്ലെന്നും പെരുന്നാളിനോടനുബന്ധിച്ചുള്ള പരീക്ഷ മാറ്റിവെക്കാൻ കൺട്രോളർക്ക് നിർദേശം നൽകാമെന്നും വി.സി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Calicut University Eid day exam postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.