േകാഴിക്കോട്: തിങ്കളാഴ്ച നടക്കാനിരിക്കുന്ന കാലിക്കറ്റ് സർവകലാശാല മൂന്നാം സെമസ്റ്റർ ബി.കോം, ബി.ബി.എ പരീ ക്ഷ ചോദ്യക്കടലാസുകൾ വാട്സ്ആപ്പിൽ പ്രചരിച്ചതിനെ തുടർന്ന് മാറ്റിവെച്ചു. ജനറൽ ഇൻഫർമാറ്റിക്സ് എന്ന പേപ്പ റിെൻറ ചോദ്യങ്ങളാണ് പ്രചരിച്ചത്.
കഴിഞ്ഞ മാസം 30ന് നടക്കേണ്ടിയിരുന്ന പരീക്ഷ സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് കാരണമാണ് ഡിസംബർ പത്തിലേക്ക് മാറ്റിയത്. ഡിസംബർ ഒന്നിനായിരുന്നു യൂനിയൻ തെരഞ്ഞെടുപ്പെങ്കിലും 30ലെ പരീക്ഷ മാറ്റിയത് ഒരു വിദ്യാർഥി സംഘടനയുെട സമ്മർദം കാരണമായിരുന്നുവെന്ന് ആേക്ഷപമുണ്ടായിരുന്നു. മൂന്നു മണിക്കൂർ െദെർഘ്യമുള്ള പരീക്ഷക്ക് 80 മാർക്കാണുള്ളത്.
ഞായറാഴ്ച പകൽ മുതലാണ് വിദ്യാർഥികളുടെ ഗ്രൂപ്പുകളിലും മറ്റും ചോദ്യപേപ്പർ പ്രചരിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപെട്ടതോടെ രാത്രി 11 മണിയോടെയാണ് പരീക്ഷ മാറ്റിെവച്ചത്. പരീക്ഷ മാറ്റിവെക്കേണ്ട സാഹചര്യമാെണന്ന് പരീക്ഷ കൺട്രോളർ വി.വി. ജോർജ് കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.