തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ മേയ് നാലിൽനിന്ന് ജൂണിലേക്ക് നീട്ടിയതോടെ കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷയും മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റും ഉൾപ്പെടെ നീട്ടിവെക്കേണ്ടിവരും. നിലവിൽ ജൂൺ 20ന് എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ നടത്താനാണ് പ്രോസ്പെക്ടസ് പരിഷ്കരണ സമിതി ശിപാർശ ചെയ്തത്. ഇത് ജൂലൈ രണ്ടാം വാരത്തിലേക്ക് മാറ്റാൻ ആലോചനയുണ്ടെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ല.
പുതിയ സാഹചര്യത്തിൽ നേരത്തേ ശിപാർശ ചെയ്ത ജൂൺ 20ന് എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ നടത്താൻ കഴിയില്ലെന്ന് ഉറപ്പായി. മേയ് നാലിൽനിന്ന് മാറ്റിയ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ജൂൺ14ന് തുടങ്ങുമെന്നാണ് പ്രഖ്യാപനം. ജൂൺ ഒന്നിന് കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും പരീക്ഷ തീയതിയിൽ അന്തിമ തീരുമാനമെടുക്കുക.
നേരത്തേ മേയ് നാലിന് തുടങ്ങി ജൂൺ 14ന് അവസാനിക്കുന്ന രീതിയിലായിരുന്നു ടൈംടേബിൾ ക്രമീകരിച്ചിരുന്നത്. ഒരു മാസത്തിലധികം സമയമെടുത്ത് മാത്രമേ പരീക്ഷ പൂർത്തിയാക്കാനാകൂ. ജൂൺ 14ന് പരീക്ഷ തുടങ്ങിയാൽ ജൂലൈ അവസാന വാരത്തിൽ മാത്രമേ പരീക്ഷ പൂർത്തിയാക്കാനാകൂവെന്ന് ചുരുക്കം.
ഇൗ സാഹചര്യത്തിൽ ആഗസ്റ്റ് ഒന്നിന് നടത്താൻ നിശ്ചയിച്ച മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജിയും മാറ്റിവെക്കേണ്ടിവന്നേക്കും. 12ാം ക്ലാസ് പരീക്ഷ കഴിഞ്ഞ് മതിയായ ഇടവേള നൽകി മാത്രമേ പ്രവേശന പരീക്ഷ നടത്താൻ കഴിയൂ. എൻജിനീയിറിങ്/മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് ശേഷമേ അഗ്രികൾചർ കോഴ്സുകളിലേക്ക് ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രികൾചറൽ റിസർച് നടത്തുന്ന പ്രവേശന പരീക്ഷ ഉൾപ്പെടെയുള്ളവ നടത്താനാകൂ. െഎ.െഎ.ടി, എൻ.െഎ.ടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പ്രവേശനത്തിനുള്ള ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ മൂന്നാം സെഷൻ ഏപ്രിൽ 27 മുതൽ 30 വരെയും നാലാമത്തെ സെഷൻ മേയ് 24 മുതൽ 28 വരെയും നടത്തുമെന്നാണ് പരീക്ഷ നടത്തുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസി വിജ്ഞാപനം ചെയ്തിരുന്നത്.
പുതിയ സാഹചര്യത്തിൽ ജെ.ഇ.ഇ പരീക്ഷ നടത്തിപ്പിെൻറ കാര്യത്തിലും തീരുമാനം വേണ്ടിവരും. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം റീജ്യനിൽ കഴിഞ്ഞ വർഷം 71,016 പേരാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. 45,000ത്തോളം പേരാണ് 12ാം ക്ലാസ് പരീക്ഷയെഴുതിയത്. 12ാം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർഥികളാണ് എൻജിനീയറിങ്/മെഡിക്കൽ പ്രവേശന പരീക്ഷക്ക് ഹാജരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.