ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) അഫിലിയേറ്റഡ് സ്കൂളുകളിൽ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് ഒന്നിന് ആരംഭിക്കാൻ നിർദേശം. കോവിഡ് ഭീതിയിൽ വർഷം മുഴുവൻ പൂർണമായോ ഭാഗികമായോ അടഞ്ഞുകിടന്നതിനാൽ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് ആരംഭത്തോടെ എങ്ങനെ നടത്തുമെന്നത് സ്കൂളുകളെയും എങ്ങനെ വിജയകരമായി പൂർത്തിയാക്കുമെന്ന് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുകയാണ്.
ഡിസംബർ 31ന് പുറത്തിറക്കിയ സർക്കുലറിൽ 10, 12 ക്ലാസുകൾക്ക് പരീക്ഷ മേയ് നാലിനും പ്രാക്ടിക്കൽ പരീക്ഷ മാർച്ച് ഒന്നിനും തുടങ്ങാൻ നിർദേശം നൽകിയിരുന്നു.
ലോക്ഡൗൺ പോലുള്ള സാഹചര്യങ്ങൾ നേരിടുന്ന സ്കൂളുകൾക്ക് സി.ബി.എസ്.ഇ ഇളവ് നൽകിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടം അനുവദിക്കാത്ത സ്കൂളുകൾക്ക് ഇേൻറണൽ അസസ്മെൻറ് പോലുള്ള ബദൽ മാർഗങ്ങൾ സ്വീകരിക്കാമെന്നാണ് നിർദേശം. എന്നാൽ, സ്കൂൾ ലാബുകൾ കൂടി തുറക്കാൻ സംസ്ഥാന സർക്കാറുകൾ അനുമതി നൽകുന്നതും കാത്തിരിക്കുകയാണ് സ്കൂളുകൾ.
കേരളം, കർണാടക, മഹാരാഷ്ട്ര, ആസാം പോലുള്ള സംസ്ഥാനങ്ങൾ നിലവിൽ 10, 12 ക്ലാസുകൾ നടത്താൻ സ്കൂളുകൾ തുറക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപെടെ ഇനിയും അനുമതി നൽകിയിട്ടില്ല.
പൊതുജനത്തിന് വാക്സിൻ ലഭ്യമായി തുടങ്ങുന്നത് മുതലേ അനുമതി നൽകൂ എന്ന് ഡൽഹി ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.