സി.​ബി.​എ​സ്.​ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സി.​ബി.​എ​സ്.​ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ www.cbseresult.nic.in യി​ലൂ​ടെ പ​രീ​ക്ഷ​ഫ​ലം  അ​റി​യാം. 91.46 ആണ് ഇത്തവണത്ത വിജയശതമാനം.  കഴിഞ്ഞ തവണത്തേതിനേക്കാൾ 0.36 ശതമാനം കൂടുതലാണ് ഇത്. 

വിജയശതമാനത്തിൽ  പെൺകുട്ടികൾ ആൺകുട്ടികളെ കടത്തിവെട്ടി. 93.31 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 90.14 ശതമാനമാ‍ണ്. പരീക്ഷ എഴുതിയ 41,804 കുട്ടികൾ( 2.23 ശതമാനം) 95 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കി.

തിരുവനന്തപുരം മേഖലയിലാണ് ഇത്തവണ കൂടിയ വിജയശതമാനം. 99.28 ശതമാനം. 98.25 ശതമാനവുമായി ചെന്നൈ മേഖലയും 98.23 ശതമാനവുമായി ബംഗളുരുവും തൊട്ടുപിന്നിലുണ്ട്. 18 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആകെ പ​രീ​ക്ഷ എ​ഴു​തി​യ​ത്.

Tags:    
News Summary - CBSE RESULTS PUBLISHED- INDIA NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT