പ്ലസ് ​ടു ഉത്തരസൂചികയിൽ ഉടക്ക്​; കെമിസ്ട്രി അധ്യാപകർ മൂല്യനിർണയം ബഹിഷ്​കരിച്ചു

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കെ​മി​സ്​​ട്രി പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ ഉ​ട​ക്കി അ​ധ്യാ​പ​ക​രും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും തു​റ​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ. ഉ​ത്ത​ര സൂ​ചി​ക പ​രി​ശോ​ധി​ക്കു​ന്ന സ്​​കീം ഫൈ​ന​ലൈ​സേ​ഷ​ൻ ക്യാ​മ്പി​ൽ​നി​ന്ന്​ ത​യാ​റാ​ക്കി​യ സൂ​ചി​ക ത​ള്ളി മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​നു​ള്ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​െൻറ നി​ർ​ദേ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ചൊ​വ്വാ​ഴ്​​ച തു​ട​ങ്ങി​യ മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ്​ തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്​ ഉ​ൾ​പ്പെ​ടെ ജി​ല്ല​ക​ളി​ൽ കെ​മി​സ്​​ട്രി അ​ധ്യാ​പ​ക​ർ കൂ​ട്ട​ത്തോ​ടെ ബ​ഹി​ഷ്​​ക​രി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​ന​ർ​ഹ​മാ​യി മാ​ർ​ക്ക്​ ല​ഭി​ക്കാ​വു​ന്ന രീ​തി​യി​ൽ ഉ​ത്ത​ര സൂ​ചി​ക ക്ര​മീ​ക​രി​ച്ചെ​ന്ന്​ കാ​ണി​ച്ച്​ 12 അ​ധ്യാ​പ​ക​ർ​ക്ക്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​ ന​ൽ​കു​ക​യും ചെ​യ്​​തു. അ​ധ്യാ​പ​ക​രു​ടെ ബ​ഹി​ഷ്​​ക​ര​ണ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ശ്​​നം ച​ർ​ച്ച ചെ​യ്യാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര​യോ​ഗ​വും ചേ​ർ​ന്നു.

പ്ല​സ്​ ടു ​കെ​മി​സ്​​ട്രി പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​റി​ൽ തെ​റ്റാ​യ ചോ​ദ്യ​ങ്ങ​ളും നോ​ൺ ഫോ​ക്ക​സ്​ ഏ​രി​യ​യി​ൽ നി​ന്ന്​ ക​ടു​പ്പ​മേ​റി​യ ചോ​ദ്യ​ങ്ങ​ളും വ​ന്നു​വെ​ന്ന്​ നേ​ര​േ​ത്ത​ത​ന്നെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കി​യ അ​ധ്യാ​പ​ക​ൻ സ​മ​ർ​പ്പി​ച്ച ഉ​ത്ത​ര സൂ​ചി​ക എ​റ​ണാ​കു​ള​ത്ത്​ ന​ട​ന്ന സ്​​കീം ഫൈ​ന​ലൈ​സേ​ഷ​ൻ ക്യാ​മ്പി​ൽ പ​രി​ശോ​ധി​ക്കു​ക​യും പി​ഴ​വ്​ കൂ​ടി പ​രി​ഗ​ണി​ച്ചു​ള്ള ക്ര​മീ​ക​ര​ണ​ത്തി​ന്​ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇൗ ​ക്യാ​മ്പി​ൽ പ​െ​ങ്ക​ടു​ത്ത 12 അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 18 മാ​ർ​ക്ക്​ വ​രെ അ​ന​ർ​ഹ​മാ​യി ല​ഭി​ക്കു​ന്ന രീ​തി​യി​ൽ സൂ​ചി​ക പു​നഃ​ക്ര​മീ​ക​രി​ച്ചെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി സൂ​ചി​ക​ പ​രീ​ക്ഷ സെ​ക്ര​ട്ട​റി ത​ള്ളി.

പ​ക​രം ചോ​ദ്യ​ക​ർ​ത്താ​വ്​ അ​യ​ച്ചു​ന​ൽ​കി​യ ഉ​ത്ത​ര സൂ​ചി​ക ത​ന്നെ വ്യാ​ഴാ​ഴ്​​ച തു​ട​ങ്ങി​യ ക്യാ​മ്പു​ക​ളി​ലേ​ക്ക്​ അ​യ​ച്ചു. സ്​​കീം ഫൈ​ന​ലൈ​സേ​ഷ​നി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ച സൂ​ചി​ക​ക്ക്​ പ​ക​രം മ​റ്റൊ​രു സൂ​ചി​ക മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ ന​ൽ​കി​യ​തി​നെ അ​ധ്യാ​പ​ക​ർ ചോ​ദ്യം ചെ​യ്​​തു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ മൂ​ല്യ​നി​ർ​ണ​യം ബ​ഹി​ഷ്​​ക​രി​ച്ച കെ​മി​സ്​​ട്രി അ​ധ്യാ​പ​ക​ർ വി​വി​ധ ജി​ല്ല​ക​ളി​ലെ ക്യാ​മ്പു​ക​ളി​ൽ നി​ന്ന്​ പ​രീ​ക്ഷ സെ​ക്ര​ട്ട​റി​ക്ക്​ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി. പി​ന്നാ​ലെ​യാ​ണ്​ മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്ന​ത്. കെ​മി​സ്​​ട്രി​യി​ലെ ഒ​രു ചോ​ദ്യ​ത്തി​ന്​ ചോ​യ്​​സ്​ ആ​യി ന​ൽ​കി​യ മു​ഴു​വ​ൻ ഉ​ത്ത​ര​ങ്ങ​ളും തെ​റ്റാ​യി​രു​ന്നു. ചോ​ദ്യ​ക​ർ​ത്താ​വ്​ ന​ൽ​കി​യ സൂ​ചി​ക​യി​ൽ ചോ​യ്​​സ്​ ആ​യി ന​ൽ​കാ​ത്ത ഉ​ത്ത​ര​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.

ഇ​ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ചോ​ദ്യ​ങ്ങ​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​ണ്​ സ്​​കീം ഫൈ​ന​​ൈ​ല​സേ​ഷ​നി​ൽ പു​നഃ​ക്ര​മീ​ക​ര​ണം വ​രു​ത്തി​യ​തെ​ന്നും അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ബോ​ർ​ഡി​ന്​ വേ​ണ്ടി ചെ​യ​ർ​മാ​ൻ അം​ഗീ​ക​രി​ച്ച​തും പോ​ർ​ട്ട​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു​മാ​യ ഉ​ത്ത​ര​സൂ​ചി​ക പ്ര​കാ​ര​മാ​ണ്​ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തേ​ണ്ട​തെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ വ്യ​ക്ത​മാ​ക്കി. പ​രീ​ക്ഷ​ഫ​ലം സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ അ​ധ്യാ​പ​ക​ർ മൂ​ല്യ​നി​ർ​ണ​യം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​ം. കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​ശ​ങ്ക വേ​ണ്ടെ​ന്നും ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക്​ തീ​രു​മാ​നി​ച്ച​താ​യും ഡ​യ​റ​ക്​​ട​ർ അ​റി​യി​ച്ചു. അ​േ​ത​സ​മ​യം, സ്​​കീം ഫൈ​ന​ലൈ​സേ​ഷ​നി​ൽ ത​യാ​റാ​ക്കി​യ സൂ​ചി​ക അ​ട്ടി​മ​റി​ച്ച​ത്​ സം​ബ​ന്ധി​ച്ച്​ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്​ എ.​എ​ച്ച്.​എ​സ്.​ടി.​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ആ​ര്‍. അ​രു​ണ്‍കു​മാ​റും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജും ആ​വ​ശ്യ​പ്പെ​ട്ടു.

അ​ധ്യാ​പ​ക​ർ ത​യാ​റാ​ക്കി ന​ൽ​കി​യ ഉ​ത്ത​ര​സൂ​ചി​ക ക്യാ​മ്പു​ക​ളി​ൽ ന​ൽ​കാ​തി​രു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ കെ.​എ​ച്ച്.​എ​സ്.​ടി.​യു സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഒ. ​ഷൗ​ക്ക​ത്ത​ലി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ണ​ക്കാ​ട് അ​ബ്ദു​ൽ ജ​ലീ​ലും ആ​വ​ശ്യ​പ്പെ​ട്ടു. അ​േ​ത​സ​മ​യം, ക്യാ​മ്പു​ക​ൾ ത​ട​സ്സ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും അ​ധ്യാ​പ​ക​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത്​ ബാ​ധ്യ​ത നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും കെ.​എ​സ്.​ടി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ടി. ശി​വ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Chemistry teachers boycott exam evaluation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.