ന്യൂഡൽഹി: യൂനിയൻ പബ്ലിക് സർവിസ് കമീഷൻ നടത്തുന്ന സിവിൽ സർവിസ് പരീക്ഷ-2018ന് (പ്രിലിമിനറി) മാർച്ച് ആറുവരെ അപേക്ഷിക്കാം. സിവിൽ സർവിസ്, ഇന്ത്യൻ ഫോറസ്റ്റ് സർവിസസ് എന്നിവയിലേക്കായിരിക്കും നിയമനം. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. 782 തസ്തികയിലേക്കായി നടക്കുന്ന പരീക്ഷ 2018 ജൂണ്‍ മൂന്നിന് നടക്കും. 2018 ആഗസ്റ്റ് ഒന്നിന് 21 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 32 വയസ്സ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. അപേക്ഷകൾ ഒാൺലൈനായി www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം.
മുൻ വർഷങ്ങളിൽ പരീക്ഷയെഴുതിയവർക്ക് പഴയ രജിസ്ട്രേഷൻ െഎഡിയും പാസ്വേഡും ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. ഒരാൾക്ക് ആറുതവണ മാത്രമേ സിവിൽ സർവിസ് പരീക്ഷ എഴുതാൻ സാധിക്കൂ. ഒ.ബി.സി വിഭാഗങ്ങൾക്ക് ഒമ്പതു തവണയും പരീക്ഷ എഴുതാം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ഇൗ നിബന്ധന ബാധകമല്ല. പ്രിലിമിനറി പരീക്ഷ പാസാവുന്നവർക്ക് മാത്രമാണ് മെയിൻ പരീക്ഷ എഴുതാനാവുക. പ്രിലിമിനറി, മെയിൻ, ഇൻറവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പരീക്ഷയിൽ വിജയിക്കാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.