സിവില്‍ സര്‍വിസ് പരീക്ഷക്ക് ഇനി ഇ-അഡ്മിറ്റ് കാര്‍ഡ് മാത്രം

ന്യൂഡല്‍ഹി: സിവില്‍ സര്‍വിസ് മെയിന്‍ പരീക്ഷക്ക് ഈ വര്‍ഷം കടലാസിലുള്ള ഹാള്‍ടിക്കറ്റില്ല. പരീക്ഷക്ക് ഇ-അഡ്മിറ്റ് കാര്‍ഡുകള്‍ മാത്രമേ ഉണ്ടാവുവെന്ന് യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷന്‍ അറിയിച്ചു. www.upsc.gov.in എന്ന വെബ്സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡ് അപ്ലോഡ് ചെയ്യും. അപേക്ഷകര്‍ ഇത് ഡൗണ്‍ലോഡ് ചെയ്ത് പകര്‍പ്പ് എടുത്താണ് പരീക്ഷക്ക് എത്തേണ്ടത്.

ഇ-അഡ്മിറ്റ് കാര്‍ഡ് പകര്‍പ്പെടുക്കുമ്പോള്‍ ഫോട്ടോ വ്യക്തമല്ളെങ്കില്‍ പരീക്ഷക്കത്തെുമ്പോള്‍ അതേ ഫോട്ടോയുടെ പകര്‍പ്പ് കൊണ്ടുവരണം. ആധാര്‍ കാര്‍ഡ്/ വോട്ടര്‍ ഐ.ഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും പരീക്ഷ സമയത്ത് ഹാജരാക്കണം. ഡിസംബര്‍ മൂന്ന് മുതല്‍ ഒമ്പത് വരെ രാജ്യത്തെ 23 കേന്ദ്രങ്ങളിലായാണ് സിവില്‍ സര്‍വിസ് മെയിന്‍ പരീക്ഷ നടക്കുക.

 

Tags:    
News Summary - civil service exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.