സിവിൽ സർവിസ് പരീക്ഷ: കോഴിക്കോട്ട് 16 കേന്ദ്രങ്ങൾ

കോഴിക്കോട്: യൂനിയൻ പബ്ലിക് സർവിസ് കമ്മീഷൻറെ (യു.പി.എസ്​.സി) സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷ ഞായറാഴ്​ച ജില്ലയിലെ 16 കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷാർഥികൾ നിർദിഷ്​ട രേഖകൾ സഹിതം പരീക്ഷാകേന്ദ്രങ്ങളിൽ ഹാജരാകണം.

ഒരു മണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കും. 10 മിനുട്ട് മുമ്പ് പരീക്ഷാകേന്ദ്രങ്ങളിലെ ഗേറ്റ് അടക്കും. ശേഷം എത്തുന്ന പരീക്ഷാർത്ഥികളെ യാതൊരു കാരണവശാലും പ്രവേശിപ്പിക്കില്ല. ഇലട്രോണിക്ക് ഉപകരണങ്ങൾ അനുവദിക്കില്ല. കോവിഡ് പോസിറ്റീവായ പരീക്ഷാർത്ഥികളെ പരീക്ഷ എഴുതുന്നതിൽനിന്നും സുപ്രീം കോടതി വിലക്കിയതിനാൽ അത്തരക്കാരെ എഴുതാൻ അനുവദിക്കില്ല. പരീക്ഷാർത്ഥികൾ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT