ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർഥികൾ എഴുതുന്ന മെഡിക്കൽ, എൻജിനീയറിങ് അടക്കമുള്ള പ്രവേശന പരീക്ഷകൾ മഹാമാരി കാലത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കം തുടരുന്നു. സെപ്റ്റംബറിൽ പരീക്ഷ നടന്നില്ലെങ്കിൽ വിദ്യാർഥികളുടെ ഒരു വർഷം നഷ്ടമാകുമെന്നും തുടർന്നുള്ള ബാച്ചുകളെയും പരീക്ഷ മാറ്റിവെക്കൽ ബാധിക്കുമെന്നുമാണ് കേന്ദ്രം പറയുന്നത്. വിദ്യാർഥികൾ പരീക്ഷ വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാലാണ് ലക്ഷണക്കിന് വിദ്യാർഥികൾ അവരുടെ ഹാൾടിക്കറ്റുകൾ ഡൗൺേലാഡ് ചെയ്തതെന്നും വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ ട്വീറ്റ് ചെയ്തു.
എന്നാൽ, വ്യാഴാഴ്ച 11 മണിക്ക് കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. കോവിഡ് വ്യാപനം, ഗതാഗത പ്രശ്നങ്ങൾ, പല സംസ്ഥാനങ്ങളിലും തുടരുന്ന വെള്ളപ്പൊക്കം എന്നിവ വിദ്യാർഥികൾക്ക് പരീക്ഷക്ക് എത്താൻ തടസ്സമാണെന്നും സർക്കാർ വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. മഹാമാരിയുടെ കാലത്ത് ജെ.ഇ.ഇ-നീറ്റ് പരീക്ഷകളുമായി മുന്നോട്ടു പോകാനുള്ള നീക്കം വിദ്യാർഥികളോടുള്ള അതിക്രമമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. വൈറസ്ബാധിക്കുന്നവരുടേയും മരിക്കുന്നവരുടേയും എണ്ണം വർധിച്ചുെകാണ്ടിരിക്കുന്ന ഇൗ സമയത്ത് പരമ്പരാഗത രീതിയിലുള്ള പരീക്ഷ നടത്തിപ്പ് അപലപനീയമാണെന്ന് പാർട്ടി കുറ്റപ്പെടുത്തി.
അതേസമയം, പരീക്ഷകൾ നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിദ്യാഭ്യാസ മേഖലയിലുള്ളവരും അധ്യാപകരുമുൾപ്പെടെ 150ലധികം വ്യക്തികൾ കത്തയച്ചു. രാഷ്ട്രീയ നേട്ടത്തിനായി വിദ്യാർഥികളുടെ ഭാവി പന്താടാൻ അനുവദിക്കരുതെന്ന് കത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം: നീറ്റ് പരീക്ഷ നടത്താൻ പാടില്ലെന്ന നിലപാട് സംസ്ഥാനം ഇതുവരെ സ്വീകരിച്ചില്ലെന്ന് മുഖ്യമന്ത്രി. പ്രത്യേക നിലപാട് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടിെല്ലന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.െഎ അന്വേഷണത്തിന് വിട്ട സംഭവം ശ്രദ്ധയിൽപെടുത്തിയപ്പോൾ, കോടതി നിലപാട് അംഗീകരിക്കുന്ന നിലപാടാണ് സർക്കാറിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നിയമവശം പരിശോധിച്ച് മറ്റ് നടപടി സ്വീകരിക്കേണ്ടതുണ്ടോ എന്ന് നോക്കും. ജനം ടി.വി കോഒാഡിേനറ്ററിങ് എഡിറ്റർ അനിൽ നമ്പ്യാരെ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ചോദ്യം ചെയ്തത് സംബന്ധിച്ച് ബി.ജെ.പിയാണ് പ്രതികരിക്കേണ്ടത്. അദ്ദേഹത്തെ സംരക്ഷിക്കുന്നവരും കൂടെ നിൽക്കുന്നവരും മറുപടി പറയേട്ടയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.