തിരുവനന്തപുരം: പിഴവുകളില്ലാത്ത ആരോഗ്യസുരക്ഷ ക്രമീകരണങ്ങളും ഗതാഗത സൗകര്യവും ഒരുങ്ങിയപ്പോൾ കോവിഡ് ഭീഷണിക്കിടെ 13.5 ലക്ഷത്തിലധികം വിദ്യാർഥികൾ സുരക്ഷിതമായി എസ്.എസ്.എൽ.സി, ഹയർ െസക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ പൂർത്തിയാക്കി വീടണഞ്ഞു. ശനിയാഴ്ച നടന്ന ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളോടെ ഇൗ വർഷത്തെ പൊതുപരീക്ഷകൾ പൂർത്തിയാക്കാനായ ആശ്വാസത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. എസ്.എസ്.എൽ.സി പരീക്ഷ വ്യാഴാഴ്ച പൂർത്തിയായിരുന്നു.
കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടെ 13.72 ലക്ഷം വിദ്യാർഥികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ചു പരീക്ഷയെഴുതി തിരികെ എത്തിക്കേണ്ട ചുമതല അധ്യാപകർക്കൊപ്പം പൊതുസമൂഹം കൂടി ഏറ്റെടുക്കുന്നതാണ് പലയിടത്തും ദൃശ്യമായത്. അവസാനദിവസമായ ശനിയാഴ്ച നടന്ന പ്ലസ് വൺ പരീക്ഷയിൽ 1,85,198 പേരിൽ 1,83,710 പേർ (99.20%) പരീക്ഷയെഴുതി.
പ്ലസ് ടുവിന് 3,40,417 പേരിൽ 3,35,990 പേർ (98.70)പരീക്ഷക്കെത്തി. വി.എച്ച്.എസ്.ഇ ഒന്നാം വർഷത്തിൽ 98.69 ശതമാനവും രണ്ടാം വർഷത്തിൽ 98.93 ശതമാനവും പരീക്ഷയെഴുതി. ഇതിൽ രണ്ടാം വർഷ പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് സ്കൂളിൽ ശനിയാഴ്ച അവസാനദിവസം കൂടിയായിരുന്നു. അവസാനദിവസത്തെ ആഘോഷങ്ങളിൽനിന്ന് വിട്ടുനിന്നാണ് കുട്ടികൾ യാത്ര പറഞ്ഞത്. ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിെൻറ രണ്ടാം ഘട്ടം ജൂൺ ഒന്നിന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.