ജോയിന്റ് സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് 2022 പരീക്ഷയുടെ ഫലം നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ) ഈയാഴ്ച പ്രസിദ്ധീകരിക്കും. ശാസ്ത്രവിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും (ജെ.ആര്‍.എഫ്.) ലക്ചറര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കുമുള്ള നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റാണിത്.
സി.എസ്.ഐ.ആറും യു.ജി.സി.യും സംയുക്തമായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി വഴിയാണ് പരീക്ഷ നടത്തുന്നത്.
csirnet.nta.nic.in എന്നീ വെബ്സൈറ്റിൽ നിന്ന് ഫലമറിയാം സാധിക്കും. എൻ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റായ nta.ac.in ൽ നിന്നും ഫലമറിയാം.
എർത്ത്, അറ്റ്മോസ്ഫറിക്, ഓഷ്യൻ, പ്ലാനറ്ററി സയൻസസ്, കെമിക്കൽ സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ വിഷയങ്ങളിലെ സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷ
സെപ്റ്റംബർ 16 മുതൽ 18 വരെയാണ് നടന്നത്. രാജ്യത്തെ 166 നഗരങ്ങളിലെ 337 പരീക്ഷ കേന്ദ്രങ്ങളിലായി 2,21,746 പേരാണ് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ടിത പരീക്ഷ എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.