ശാസ്ത്രവിഷയങ്ങളിൽ ജോയൻറ് സി.എസ്.ഐ.ആർ-യു.ജി.സി നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജനുവരി 29, ഫെബ്രുവരി അഞ്ച്, ആറ് തീയതികളിൽ നടക്കും.
രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെയും ഉച്ചക്കുശേഷം മൂന്നു മുതൽ ആറു വരെയും രണ്ടു ഷിഫ്റ്റുകളായാണ് പരീക്ഷ. കേരളത്തിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ എന്നിവയും ലക്ഷദ്വീപിൽ കവരത്തിയുമാണ് പരീക്ഷകേന്ദ്രങ്ങൾ.
ഓൺലൈനായി https://csirnet.nta.nic.inൽ ജനുവരി രണ്ടിനകം രജിസ്റ്റർ ചെയ്യണം. പരീക്ഷ ഫീസ് ജനറൽ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 1000 രൂപ. ഒ.ബി.സി-എൻ.സി.എൽ വിഭാഗങ്ങൾക്ക് 500 രൂപ. എസ്.സി/എസ്.ടി/തേർഡ് ജെൻഡർ വിഭാഗങ്ങൾക്ക് 250 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല.
കെമിക്കൽ സയൻസസ്, എർത്ത് അറ്റ്മോസ്ഫെറിക്, ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് വിഷയങ്ങളിലാണ് കമ്പ്യൂട്ടർ അധിഷ്ഠിത സി.എസ്.ഐ.ആർ-യു.ജി.സി പരീക്ഷ. പരീക്ഷഘടനയും ടെസ്റ്റ് സിലബസും www.csirhrdg.res.inൽ ലഭിക്കും.
55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ എം. എസ്സി/ഇൻറഗ്രേറ്റഡ് ബി.എസ്-എം.എസ്/നാലു വർഷത്തെ ബി.എസ്/ബി.ഇ/ബി.ടെക്/ബി.ഫാർമ/എം.ബി.ബി.എസ് ബിരുദം. എസ്.സി/എസ്.ടി/തേർഡ് ജെൻഡർ/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം. എം. എസ്സി ക്ക് എൻറോൾ ചെയ്തവർക്കും 'റിസൽട്ട് എവെയ്റ്റഡ്' കാറ്റഗറിയിൽ അപേക്ഷിക്കാം.
ബി.ഇ/ബി.എസ്/ബി.ടെക്/ബി.ഫാർമ/എം.ബി.ബി.എസ് അവസാന വർഷക്കാർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ലെക്ചർഷിപ്/അസിസ്റ്റൻറ് പ്രഫസർ പരീക്ഷക്ക് പരിഗണിക്കില്ല. ജെ.ആർ.എഫിന് പ്രായപരിധി 28. ലെക്ചർഷിപ്പിന് പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.