സി.യു.ഇ.ടി ഫലം വന്നു; പ്രവേശന നടപടികളെ കുറിച്ച്​ ചില കാര്യങ്ങളിതാ...

വിദ്യാർഥികളുടെ കാത്തിരിപ്പിനൊടുവിൽ സി.യു.ഇ.ടി പ്രവേശന പരീക്ഷ ഫലം പുറത്തുവന്നിരിക്കുന്നു. കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെയുള്ള കോളജുകളിലെ ബിരുദ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയാണ്​ സി.യു.ഇ.ടി.

ഈ വർഷം 86 യൂനിവേഴ്​സിറ്റികളിലെ പ്രവേശനം സി.യു.ഇ.ടി വഴിയാണ്​. നാഷനൽ ടെസ്​റ്റിങ്​ ഏജൻസിക്കാണ്​ പരീക്ഷ നടത്തിപ്പ്​ ചുമതല. ജൂലൈ 15 മുതൽ ആഗസ്​റ്റ്​ 30വരെ ആറ്​ ഘട്ടങ്ങളായാണ്​ പരീക്ഷ നടന്നത്​. 14 ലക്ഷത്തിലേറെ വിദ്യാർഥികളാണ്​ പരീക്ഷയെഴുതാൻ രജിസ്​റ്റർ ചെയ്​തത്​.

ഡൽഹി യൂനിവേഴ്​സിറ്റി, ബനാറസ്​ ഹിന്ദു യൂനിവേഴ്​സിറ്റി, അലിഗഡ്​ മുസ്​ലിം യൂനിവേഴ്​സിറ്റി, ജാമിയ മില്ലിയ ഇസ്​ലാമിയ, ജവഹർലാൽ നെഹ്​റു സർവകലാശാല,​പോണ്ടിച്ചേരി യൂനിവേഴ്​സിറ്റി തുടങ്ങി54 കേന്ദ്ര സർവകലാശാലകൾ സി.യു.ഇ.ടിയുടെ ഭാഗമായി. പ്രവേശന നടപടികളെ കുറിച്ച്​ ചില കാര്യങ്ങളാണ്​ പറയാൻ പോകുന്നത്​.

പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലകളുടെ വെബ്സൈറ്റുകൾ പരിശോധിക്കാം.

പങ്കെടുക്കുന്ന സർവകലാശാലകൾ മെറിറ്റ് ലിസ്റ്റുകൾ തയ്യാറാക്കും. കൂടാതെ, എൻ.ടി.എ നൽകുന്ന സി.യു.ഇ.ടി യു.ജി 2022 ന്റെ സ്കോർ കാർഡിന്റെ അടിസ്ഥാനത്തിൽ, സർവകലാശാലകൾ അവരുടെ വ്യക്തിഗത കൗൺസിലിങ്ങിനെക്കുറിച്ച് തീരുമാനിക്കും.

അപേക്ഷാ പ്രകൃയയിൽ മൂന്ന് ഘട്ടങ്ങളുണ്ട്​.

പ്ലസ്​ടു മാർക്കിന്റെ വെയിറ്റേജ് ഒരു പരിധിവരെ കുറയ്ക്കുന്നതിനാണ് സി.യു.ഇ.ടി നടത്തിയത്. വിദ്യാർഥികൾക്ക് പരാതികളുണ്ടെങ്കിൽ എന്തുചെയ്യും? വിദ്യാർഥികൾ അവർ അപേക്ഷിച്ച സർവകലാശാലയുമായാണ്​ ബന്ധപ്പെടേണ്ടത്​. എന്നിട്ടും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ യു.ജി.സിയുടെ ഇ-സമാധൻ പോർട്ടലിൽ പരാതി നൽകാം.

Tags:    
News Summary - CUET UG how will admissions take place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT