കോഴിക്കോട്: നാഷണൽ ബോർഡ് ഓഫ് മെഡിക്കൽ എക്സാമിനേഷന്റെ കീഴിലുള്ള പോസ്റ്റ്-ഡോക്ടറൽ ഫെലോഷിപ്പ് പ്രവേശന പരീക്ഷയിൽ(എഫ്.എൻ.ബി) ഡോ. ഷാന പർവീൻ അഖിലേന്ത്യ തലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി.
കോഴിക്കോട് ജില്ലയിൽ വാണിമേൽ ഭൂമിവാതുക്കൽ സി.പി. ഹാരിസിന്റെയും സുബൈദയുടെയും മകളാണ് ഷാന.കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസും ഒബ്സ്റ്റട്രിഷ്യൻ ആൻഡ് ഗൈനക്കോളജിയിൽ( Obstetrician & Gynaecology) എം.എസ് നേടിയ ഡോ. ഷാന പർവീൻ മലപ്പുറം ജില്ലയിലെ വാഴക്കാട് ഇഖ്റഅ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റാണ്. തൃശൂർ ഗവ. മെഡിക്കൽ കോളജിലെ അസി. പ്രഫസർ വി.കെ. സമീനാണ് ഭർത്താവ്. ഫീറ്റൽ മെഡിസിനിലോ റിപ്രൊഡക്ടീവ് മെഡിസിനിലോ രണ്ട് വർഷത്തെ തുടർ പഠനമാണ് ഷാനയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.