തിരുവനന്തപുരം: 2020ലെ ത്രിവത്സര എൽഎൽ.ബി/ ഇൻറഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി കോഴ്സുക ളിലേക്കുള്ള പ്രവേശന പരീക്ഷാ തീയതികൾ പ്രസിദ്ധീകരിച്ചു. ഓൺലൈൻ പ്രവേശന പരീക്ഷ താഴെ പ്പറയുന്ന ഷെഡ്യൂൾ പ്രകാരം നടത്തും.
പരീക്ഷാ തീയതി, കോഴ്സ് എന്ന ക്രമത്തിൽ
ഏപ്രിൽ 25: ത്രിവത്സര എൽഎൽ.ബി. 26 ഇൻറഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി. കേരളത്തിലെ സർക്കാർ ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും ത്രിവത്സര എൽഎൽ.ബി/ ഇൻറഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ നടത്തുന്ന പ്രവേശന പരീക്ഷയിൽ നിശ്ചിത യോഗ്യത നേടണം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർ സംവരണ ആനുകൂല്യത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട റവന്യൂ അധികാരികളിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റ് (എസ്/എസ്.ടി വിഭാഗക്കാർ മാത്രം), നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്.ഇ.ബി.സി/ഒ.ഇ.സി/മിശ്ര വിവാഹിതരുടെ മക്കൾക്ക്), വരുമാന സർട്ടിഫിക്കറ്റ് (എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർ ഒഴികെയുള്ള ജനറൽ കാറ്റഗറി ഉൾപ്പെടെയുള്ള മറ്റ് വിഭാഗക്കാർ), നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (സ്കൂൾ സർട്ടിഫിക്കറ്റ്/ജനന സർട്ടിഫിക്കറ്റിൽ ജനന സ്ഥലം രേഖപ്പെടുത്താത്തവർക്ക് മാത്രം) എന്നിവ മുൻകൂറായി വാങ്ങി സൂക്ഷിക്കേണ്ടതും നിർദേശിക്കുന്ന സമയത്ത് അവ ഓൺലൈൻ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതുമാണ്. ഹെൽപ് ലൈൻ നമ്പർ: 0471- 2525300.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.