ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ നാഷനൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്(നീറ്റ് 2021) സംബന്ധിച്ച് ഉയരുന്ന ഉൗഹാപോഹങ്ങൾ അവസാനിപ്പിച്ച് പരീക്ഷാ തീയതി എത്രയും പെട്ടെന്ന് പ്രഖ്യാപിക്കണമെന്ന് വിദ്യാർഥികൾ.
കൂടുതൽ വിദ്യാർഥികൾക്ക് എഴുതാൻ അവസരം ലഭിക്കുന്നതിനായി ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ ഇൗ വർഷം രണ്ട് തവണ നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്. എന്നാൽ പരീക്ഷാ തീയതി സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് വിദ്യാർഥികളേയും രക്ഷിതാക്കളേയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ തീരുമാനിച്ച സിലബസ് പ്രകാരം നീറ്റ് യു.ജി പരീക്ഷ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, വർഷത്തിൽ രണ്ടുതവണ നീറ്റ് പരീക്ഷ നടത്തണോ വേണ്ടയോ എന്ന ആലോചനയും നടക്കുന്നുണ്ട്.
ട്വിറ്ററിൽ നിരവധി വിദ്യാർഥികളാണ് നീറ്റ് പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
''സർ, നീറ്റ് 2021 സംബന്ധിച്ച എല്ലാ ഉൗഹാപോഹങ്ങൾക്കും അവസാനം കാണണം. നീറ്റ് പരീക്ഷാ തീയതി പ്രഖ്യാപിക്കൂ. ഞങ്ങൾക്ക് മാറ്റി വെക്കണമെന്നില്ല.'' -ഒരു വിദ്യാർഥി ട്വീറ്റ് ചെയ്തു.
''നീറ്റിേന്റതൊഴികെ മറ്റെല്ലാ പരീക്ഷകളുടെയും തീയതികൾ പുറത്തു വന്നു'' - ഹർഷ് ശർമ എന്ന ട്വിറ്റർ ഉപഭോക്താവ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.