എൻജിനീയറിങ്​, ഐസർ പ്രവേശന പരീക്ഷ ഒരേ ദിവസം; വിദ്യാർഥികൾ പ്രതിസന്ധിയിൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യും ഐ​സ​ർ (ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ സ​യ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​​ റി​സ​ർ​ച്) പ്ര​വേ​ശ​ന പ​രീ​ക്ഷ​യും ഒ​രേ ദി​വ​സം. ജൂ​ൺ ഒ​മ്പ​തി​നാ​ണ്​ ര​ണ്ടു​ പ​രീ​ക്ഷ​ക​ളും നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്കും അ​പേ​ക്ഷി​ച്ച​വ​രെ ഇ​ത്​ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

എ​ൻ​ജി​നീ​യ​റി​ങ്ങി​ന്​ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ഓ​ൺ​ലൈ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ൺ അ​ഞ്ചു​ മു​ത​ൽ ഒ​മ്പ​തു​ വ​രെ ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. ഇ​തി​ൽ ഒ​മ്പ​തി​ന്​ രാ​വി​ലെ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യും ഉ​ച്ച​ക്കു​ ശേ​ഷം ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യും ന​ട​ത്തു​ന്നു​ണ്ട്.

ശാ​സ്ത്ര പ​ഠ​ന​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണ്​ ഐ​സ​ർ. ഐ​സ​ർ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്കൊ​പ്പം എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ വ​രു​ന്ന​ത്​ തി​രി​ച്ച​ടി​യാ​കും. നേ​ര​ത്തേ ജൂ​ൺ ഒ​ന്നു​ മു​ത​ൽ ഒ​മ്പ​തു​ വ​രെ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം.

എ​ന്നാ​ൽ, 240ഓ​ളം പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ ല​ഭി​ച്ച​തോ​ടെ ജൂ​ൺ അ​ഞ്ചു മു​ത​ൽ ഒ​മ്പ​തു​ വ​രെ അ​ഞ്ചു​ ദി​വ​സം നീ​ളു​ന്ന ഷെ​ഡ്യൂ​ളാ​ണ്​ ത​യാ​റാ​ക്കി​യ​ത്. ഒ​ന്നോ ര​ണ്ടോ ദി​വ​സം മു​മ്പ്​ എ​ൻ​ജി.​പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തി​യാ​ൽ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. എ​ൻ​ജി.​ പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളി​ൽ​നി​ന്നും പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക്​ അ​പേ​ക്ഷ ല​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Engineering and IISER entrance exam on the same day- Students are in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.