കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ അവാർഡിന് എൻട്രി ക്ഷണിച്ചു

തലശ്ശേരി: കോടിയേരി ബാലകൃഷ്ണന്‍റെ സ്മരണക്കായി ഏർപ്പെടുത്തുന്ന മാധ്യമ അവാർഡിന് സംസ്ഥാനത്തെ ദൃശ്യമാധ്യമ പ്രവർത്തകരിൽ നിന്ന് എൻട്രികൾ ക്ഷണിച്ചു. തലശ്ശേരി പ്രസ് ഫോറം, പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറി, തലശ്ശേരി ടൗൺ സർവിസ് സഹകരണ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിലാണ് അവാർഡ്.

2022 ജനുവരി ഒന്നു മുതൽ ഒക്ടോബർ 31 വരെ സംപ്രേഷണം ചെയ്ത ജനശ്രദ്ധ നേടിയ വാർത്തകളാണ് പരിഗണിക്കുന്നത്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

എൻട്രികൾ പെൻഡ്രൈവിൽ അതത് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടെ നവംബർ 30നകം സെക്രട്ടറി, തലശ്ശേരി പ്രസ് ഫോറം, ജൂബിലി ഷോപ്പിങ് കോംപ്ലക്സ്, പഴയ ബസ് സ്റ്റാൻഡ്, തലശ്ശേരി-670101 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9495908808. വാർത്തസമ്മേളനത്തിൽ സംഘാടകരായ നവാസ് മേത്തർ, കാരായി ചന്ദ്രശേഖരൻ, പി. ദിനേശൻ, എൻ. സിറാജുദ്ദീൻ, എം.ഒ. റോസ്‍ലി, എസ്.ടി. ജയ്സൺ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Entries invited for Kodiyeri Balakrishnan Memorial Media Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.