തിരുവനന്തപുരം: കോവിഡ്-19 രോഗവ്യാപനം തടയാൻ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി ഉൾപ്പെടെ സ്കൂൾ പരീക്ഷ നടത്തിപ്പിൽ പുതിയ നിർദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പരീക്ഷാഹാളിലും പുറത്തും കുട്ടികൾ അടുത്തിടപഴകുന്നത് നിരുത്സാഹെപ്പടുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ നിർദേശിച്ചു.
പരീക്ഷക്ക് വരുേമ്പാഴും തിരികെ പോകുേമ്പാഴും കൂട്ടംകൂടി നടക്കരുതെന്നും ബസ്സ്റ്റാൻഡ്, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിൽക്കുേമ്പാൾ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കുട്ടികളോട് നിർദേശിക്കണം.
പരീക്ഷക്ക് വരുന്ന ഒാരോ വിദ്യാർഥിയും സ്വയം സുരക്ഷിതരായി ഹാളിൽ പ്രവേശിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.