കോഴിക്കോട്: ഹയർ സെക്കൻഡറി ഇംപ്രൂവ്മെൻറ് പരീക്ഷ വെള്ളിയാഴ്ചയിലെ പ്രാർഥന സമയം നഷ്ടപ്പെടുന്ന രീതിയിൽ നടത്തുന്ന നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കണമെന്ന് മുസ്ലിം സംഘടനകൾ. പ്രാർഥനസമയം നഷ്ടപ്പെടാത്ത രീതിയിൽ പരീക്ഷകളുടെ സമയം ക്രമീകരിക്കാം. സെപ്റ്റംബർ 29ന് നടക്കുന്ന ഇംപ്രൂവ്മെന്റ് ഷെഡ്യൂളിലാണ് ഈ പ്രശ്നമുള്ളത്.
നടപടി തിരുത്താനും ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനും സർക്കാർ ജാഗ്രത പാലിക്കണമെന്നും മുസ്ലിം സംഘടന നേതാക്കൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
റഷീദലി ശിഹാബ് തങ്ങൾ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, ഡോ. ഹുസൈൻ മടവൂർ, സി.എ. മൂസ മൗലവി, ശിഹാബ് പൂക്കോട്ടൂർ, ടി.കെ. അഷ്റഫ്, ഹാഫിള് അബ്ദുശ്ശുക്കൂർ ഖാസിമി, അബ്ദുല്ലത്വീഫ് കരുമ്പിലാക്കൽ, ഇ.പി. അഷ്റഫ് ബാഖവി എൻജിനീയർ മുഹമ്മദ് കോയ തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.