ഗേറ്റ് 2023(GATE 2023) പരീക്ഷ ഫലം മാർച്ച് 16 നാലുമണിയോടെ അറിയാം. ഇത്തവണ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൺപൂർ ആണ് പരീക്ഷ നടത്തിയത്. കാൺപൂർ ഐ.ഐ.ടിയുടെ gate.iitk.ac.in വെബ്സൈറ്റ് വഴി ഫലമറിയാം.
ഫെബ്രുവരി 4,5,11,12 തീയതികളിലായി രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിലായാണ് ഗേറ്റ് 2023 പരീക്ഷ നടന്നത്. ഉത്തരസൂചിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ചിരുന്നു. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരുന്നു. കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പഠിക്കാവുന്ന എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ, വിഷയങ്ങളിലെ മാസ്റ്റേഴ്സ് / ഡോക്ടറൽ പ്രോഗ്രാമുകളിലെയും ആർട്സ്, സയൻസ് ഡോക്ടറൽ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അർഹത നിർണയിക്കുന്ന ദേശീയപരീക്ഷയാണ് ഗേറ്റ്.
പ്രമുഖ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഗേറ്റ് സ്കോർ പരിഗണിക്കും. കേന്ദ്ര സർക്കാരിലെ ഗ്രൂപ്പ് എ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്കോർ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.