അഭിരുചിയും നിലവാരവും കഴിവുമുള്ള അധ്യാപകരെ കണ്ടെത്തുന്നതിനായുള്ള കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടെറ്റ്) ഡിസംബർ 28, 30 തീയതികളിൽ നടക്കും. കേരളത്തിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ തലങ്ങളിൽ അധ്യാപക നിയമനത്തിനായുള്ള യോഗ്യത നിർണയ പരീക്ഷയാണിത്. നാല് കാറ്റഗറികളിലാണ് കെ.ടെറ്റ് നടത്തുന്നത്.
കാറ്റഗറി ഒന്ന്: ലോവർ പ്രൈമറി ക്ലാസുകൾ, കാറ്റഗറി രണ്ട്: അപ്പർ പ്രൈമറി ക്ലാസുകൾ, കാറ്റഗറി മൂന്ന്: ഹൈസ്കൂൾ ക്ലാസുകൾ, കാറ്റഗറി നാല്: ഭാഷ അധ്യാപകർ - അറബി, ഹിന്ദി, സംസ്കൃതം, ഉർദു - യു.പി തലംവരെ; സ്പെഷലിസ്റ്റ് അധ്യാപകർ (ആർട്ട് ആൻഡ് ക്രാഫ്റ്റ്, കായിക അധ്യാപകർ) എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് പരീക്ഷ നടത്തുന്നത്.
കേരള പരീക്ഷഭവനാണ് പരീക്ഷ നടത്തിപ്പിെൻറ ചുമതല. ഒാരോ വിഭാഗത്തിലും അപേക്ഷ ഫീസ് 500രൂപയാണ് പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 250രൂപ മതി.
യോഗ്യത: കാറ്റഗറി ഒന്ന് ലോവർ പ്രൈമറി ക്ലാസുകളിലേക്കുള്ള പരീക്ഷയിൽ പെങ്കടുക്കുന്നതിന് 45ശതമാനം മാർക്കോടെ ഹയർസെക്കൻഡറി/സീനിയർ സെക്കൻഡറി (തത്തുല്യം) പരീക്ഷ പാസായിരിക്കണം. ട്രെയിനിങ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് /ഡിേപ്ലാമ ഇൻ എജുക്കേഷൻ പാസായിരിക്കണം. അല്ലെങ്കിൽ, 50ശതമാനം മാർക്കോടെ ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷയും നാലുവർഷത്തെ ബാച്ചിലർ ഒാഫ് എലിമെൻററി എജുക്കേഷൻ പരീക്ഷയും പാസായിരിക്കണം. അല്ലെങ്കിൽ, 50ശതമാനം മാർക്കോടെ ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷയും രണ്ടുവർഷത്തെ സ്പെഷൽ എജുക്കേഷൻ ഡിേപ്ലാമ പരീക്ഷയും പാസായിരിക്കണം.
കേരള പരീക്ഷ ബോർഡും കേരളത്തിലെ വാഴ്സിറ്റികളും അംഗീകരിച്ച കോഴ്സുകൾ ജയിച്ചവരെയാണ് പരിഗണിക്കുക.
കാറ്റഗറി രണ്ട് അപ്പർപ്രൈമറി ക്ലാസുകളിലേക്കുള്ള പരീക്ഷയിൽ പെങ്കടുക്കുന്നതിന് ബി.എ/ബി.കോം/ബി.എസ്സി ബിരുദത്തോടൊപ്പം എലിമെൻററി എജുക്കേഷനിൽ ദ്വിവത്സര ഡിേപ്ലാമ/ടി.ടി.സി/ഡി.എഡ് പാസായിരിക്കണം. അല്ലെങ്കിൽ, 45ശതമാനം മാർക്കോടെ ബി.എ/ബി.കോം/ബി.എസ്സി ബിരുദത്തോടൊപ്പം ബി.എഡ്/ഡി.എൽ.ഇ.ഡി യോഗ്യതകൂടി നേടിയിരിക്കണം. അല്ലെങ്കിൽ, 50ശതമാനം മാർക്കോടെ ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ വിജയത്തോടൊപ്പം നാലുവർഷത്തെ ബി.എഡ് യോഗ്യതകൂടി നേടിയിരിക്കണം. അല്ലെകിൽ, 50ശതമാനം മാർക്കോടെ ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ വിജയത്തോടൊപ്പം നാലുവർഷത്തെ ബി.എഎഡ്/ബി.എസ്സി എഡ്/ഡി.എഡ്, ബി.എഡ് യോഗ്യതകൂടി നേടിയിരിക്കണം.
കാറ്റഗറി മൂന്ന് ഹൈസ്കൂൾ ക്ലാസുകളിലേക്കുള്ള പരീക്ഷയിൽ പെങ്കടുക്കുന്നതിന് 45ശതമാനം മാർക്കോടെയുള്ള ബി.എ/ബി.എസ്സി/ബി.കോം യോഗ്യതയും അതേവിഷയത്തിലുള്ള ബി.എഡ് യോഗ്യതയും ഉണ്ടായിരിക്കണം.
ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം എന്നി വിഷയത്തിന്മേൽ ഡിഗ്രിയുള്ളവർക്ക് 50 ശതമാനം മാർക്കിൽ കുറയാത്ത അതേ വിഷയത്തിലുള്ള എം.എസ്സി എഡ് ഡിഗ്രിയുള്ളപക്ഷം അപേക്ഷിക്കാം. 45ശതമാനം മാർക്കിൽ കുറയാതെ ബി.എ ഡിഗ്രിയും എൽ.ടി.ടി.സി/ഡി.എൽ.ഇഎഡ് യോഗ്യതയും നേടിയിട്ടുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
കാറ്റഗറി നാലിലേക്കുള്ള പരീക്ഷയിൽ പെങ്കടുക്കുന്നതിന് അറബി/ഹിന്ദി/സംസ്കൃതം/ഉർദു ഭാഷ അധ്യാപകരാകാൻ യോഗ്യത നേടിയവർക്കും (യു.പി തലംവരെ) സ്പെഷലിസ്റ്റ് അധ്യാപകർക്കും കായിക അധ്യാപകർക്കുള്ള യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർട്ടിഫിക്കറ്റ്/ഡിേപ്ലാമ/ഡിഗ്രി ഇൻ ടീച്ചിങ് യോഗ്യതയുള്ളവർക്കും കെ.ടെറ്റ് നാലിന് അപേക്ഷിക്കാവുന്നതാണ്.
പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും യോഗ്യതപരീക്ഷയിൽ അഞ്ചുശതമാനം മാർക്കിളവുണ്ട്. ഒ.ബി.സി/ഒ.ഇ.സി വിഭാഗത്തിൽപ്പെടുന്നവർക്ക് മൂന്ന് ശതമാനം മാർക്കിളവ് ലഭിക്കും.
പ്രായപരിധിയില്ല. സിലബസ്, അപേക്ഷിക്കേണ്ട രീതി ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം
www.keralapareekshabhavan.in, www.ktet.kerala.gov.in എന്നി വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ ഒാൺലൈനായി ഇതേ വെബ്സൈറ്റിലൂടെ സമർപ്പിക്കാം. ഒാൺലൈൻ അപേക്ഷ 2017 ഡിസംബർ മൂന്നുവെര സ്വീകരിക്കും. ഏത് കാറ്റഗറിയിലും പരീക്ഷയെഴുതുന്നതിന് ഒറ്റ അപേക്ഷ മതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.