തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ നടത്താനിരുന്ന ഹയർസെക്കൻററി ഒന്നാം വർ ഷ സപ്ലിമെൻററി പരീക്ഷകൾ മാറ്റിവെച്ചു. ജൂലൈ 22 മുതൽ 29 ാം തീയതി വരെ പരീക്ഷകൾ നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്തിെൻറ പലയിടങ്ങളിലും മഴ ശക്തമായതോടെ പരീക്ഷ നടത്തിപ്പിനുള്ള സാഹചര്യം ഇല്ലാത്തതിനാൽ ജൂലൈ 22, 23 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിയതായി ഹയർസെക്കൻററി എക്സാമേഷിനേഷൻ ബോർഡ് സെക്രട്ടറി അറിയിച്ചു.
പുതുക്കിയ തീയതി പ്രകാരം ജൂലൈ 22 തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷ ജൂലൈ 30നും ജൂലൈ 23 ചൊവ്വ നടക്കാനിരുന്ന പരീക്ഷ ആഗസ്റ്റ് ഒന്നിനും നടത്തും. മറ്റ് തീയതികളിലെ പരീക്ഷകൾക്കോ ടൈംടേബിലോ മാറ്റമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.