തിരുവനന്തപുരം: ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു. 82.95 ശതമാനമാണ് ഹയർസെക്കൻഡറി വിജയം. 3,12,005 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ 0.92ശതമാനം കുറവുണ്ട്. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
വൈകീട്ട് നാലുമണിയോടെ http://www.result.kite.kerala.gov.in, http://www.prd.kerala.gov.in, http://www.result.kerala.gov.in, www.results.kite.kerla.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം.
സയൻസിന് 87.31 ശതമാനവും കൊമേഴ്സിന് 82.75 ശതമാനവും ഹ്യുമാനിറ്റീസിന് 71.93 ശതമാനവുമാണ് വിജയശതമാനം. ഇത്തവണ 4,32,436 വിദ്യാർഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. സയൻസ് വിഷയത്തിൽ 1,93,544 ഉം ഹ്യൂമാനിറ്റീസിൽ 74,482 ഉം കൊമേഴ്സിൽ 1,08,109 ഉം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 33815 വിദ്യാർഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.വിജയ ശതമാനം കൂടിയ ജില്ല വയനാടാണ് { 87.55%} . കുറവ് പത്തനംതിട്ട {76.59}.20 സ്കൂളുകളാണ് 100% വിജയം നേടിയത്. ഏറ്റവും കുടുതൽ ഫുൾ എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്. 4897 വിദ്യാർഥികളാണ് ഫുൾ എ പ്ലസ് കരസ്ഥമാക്കിയത്.
28,495 വിദ്യാർഥികളാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതിയത്. വി.എച്ച്.എസ്.ഇക്ക് 78.39 ശതമാനമാണ് വിജയം. മുൻ വർഷം 78.26 ആയിരുന്നു വിജയ ശതമാനം. വിജയ ശതമാനത്തിൽ 0.13 ശതമാനം വർധനവുണ്ട്.
പുനർ മൂല്യനിർണയം സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് മെയ് 31 വരെയും സേ -ഇമ്പ്രൂവ്മെന്റ് പരീക്ഷക്കായി 29 വരെയും അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.