തിരുവനന്തപുരം: ഹയർ െസക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി പരീക്ഷകൾ വ്യാഴാഴ്ച ആരംഭിക്കും. റെഗുലർ വിദ്യാർഥികൾക്ക് അവരുടെ ഒന്നാംവർഷ സ്കോറുകൾ മെച്ചപ്പെടുത്തുന്നതിനും (ഇംപ്രൂവ്മെൻറ്), മുൻവർഷങ്ങളിൽ പഠിച്ച് പരീക്ഷയെഴുതിയിട്ടും ഉപരിപഠനത്തിന് അർഹത നേടാനാവാത്ത വിദ്യാർഥികൾക്ക് 2018 മാർച്ചിൽ നടക്കുന്ന രണ്ടാംവർഷ പരീക്ഷയെഴുതുന്നതിനുള്ള അർഹത നേടാനുമാണ് (സപ്ലിമെൻററി) ഇൗ പരീക്ഷ.
സാധാരണ സെപ്റ്റംബർ/ഒക്േടാബറിൽ നടക്കുന്ന പരീക്ഷയാണ് രണ്ടു മാസം മുമ്പ് നടക്കുന്നത്. അധ്യയന വർഷത്തിെൻറ മധ്യത്തിൽ നടന്നിരുന്ന ഇംപ്രൂവ്മെൻറ് പരീക്ഷ റെഗുലർ വിദ്യാർഥികളുടെ രണ്ടാംവർഷ പഠനത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് കണ്ടതിെൻറ അടിസ്ഥാനത്തിലാണിത്. കമ്പാർട്ട്മെൻറൽ വിദ്യാർഥികൾക്ക് ആദ്യമായി ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കിയെന്നും പഴയ സിലബസിൽ പഠിച്ചവർക്ക് ആ സിലബസിൽ പരീക്ഷയെഴുതാനുള്ള അവസാന അവസരം എന്നതും പ്രത്യേകതകളാണ്. ജൂലൈ^ആഗസ്റ്റ് മാസങ്ങളിൽ ഗൾഫ് സ്കൂളുകൾ അവധിയായതിനാൽ അവിടത്തെ കുട്ടികൾക്ക് ആദ്യമായി കേരളത്തിലും പരീക്ഷകേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. 140 ഒാളം കുട്ടികൾ ഇൗ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
4,47,771 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇംപ്രൂവ്മെൻറിൽ റെഗുലർ വിഭാഗത്തിൽ 3,73,746 വിദ്യാർഥികളും ഒാപ്പൺ സ്കൂൾ വിഭാഗത്തിൽ 67,745 വിദ്യാർഥികളുമുണ്ട്. സപ്ലിമെൻററി വിഭാഗത്തിൽ 20,875 വിദ്യാർഥികൾ പരീക്ഷയെഴുതുന്നുണ്ട്. ഇവരിൽ 4587 പേർ പഴയ സിലബസുകാരാണ്.
ജൂൈല 27, 31 ആഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടക്കുന്ന പരീക്ഷകൾക്കായി കേരളത്തിൽ 2060 കേന്ദ്രങ്ങളും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളും യു.എ.ഇയിൽ ഒരു കേന്ദ്രവുമാണുള്ളത്. പരീക്ഷ ചുമതലക്കായി 25,000ലേറെ അധ്യാപകരെ നിയമിച്ചിട്ടുണ്ട്. പരീക്ഷ നിരീക്ഷിക്കാൻ ജില്ല തലത്തിൽ ആർ.ഡി.ഡിയുടെ നേതൃത്വത്തിൽ വിജിലൻസ് സ്ക്വാഡും സംസ്ഥാനതലത്തിൽ ഡയറക്ടറുടെ നേതൃത്വത്തിൽ സൂപ്പർ സ്ക്വാഡും രൂപവത്കരിച്ചിട്ടുണ്ട്.
അധ്യയനത്തെ ബാധിക്കാതിരിക്കാൻ രണ്ട് ഘട്ടങ്ങളിലായിട്ടാണ് മൂല്യനിർണയക്യാമ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. 34 വിഷയങ്ങൾക്കുള്ള 27 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ ആഗസ്റ്റ് ഏഴു മുതലും ശേഷിക്കുന്ന 23 വിഷയങ്ങൾക്കുമായുള്ള 27 ക്യാമ്പുകൾ ആഗസ്റ്റ് 16 മുതലും ആരംഭിക്കുന്നു. ഇതിനു പുറമേ, 13 ടാബുലേഷൻ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ആഗസ്റ്റിൽതന്നെ ഫലപ്രഖ്യാപനം നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.