തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം മുതല്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഏകീകൃത പരീക്ഷ നടത്താന്‍ തീരുമാനം. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാെൻറ അധ്യക്ഷതയിൽ ചേർന്ന ക്യു.െഎ.പി യോഗത്തിലാണ് തീരുമാനം. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ പാദ വാര്‍ഷിക പരീക്ഷ മുതല്‍ വാര്‍ഷിക പരീക്ഷ വരെയുള്ളവ ഒരേസമയം നടത്തും.
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒരേസമയം രാവിലെ നടത്താൻ നേരത്തെ ശിപാർശയുണ്ടായിരുന്നെങ്കിലും ഇൗ അധ്യയനവർഷം വേണ്ടെന്നുവെക്കുകയായിരുന്നു. അടുത്ത അധ്യയനവർഷം ഇവ ഒന്നിച്ച് രാവിലെ നടത്തും. സ്കൂൾ പ്രവര്‍ത്തിദിവസങ്ങള്‍ 203 ആയി നിജപ്പെടുത്താനും ആറ് ശനിയാഴ്ചകള് പ്രവര്ത്തിദിവസമാക്കാനും തീരുമാനമായി. അടുത്ത അധ്യയനവർഷം പാദവാർഷിക പരീക്ഷ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ അഞ്ചുവരെ നടത്തും. അർധവാർഷിക പരീക്ഷ ഡിസംബർ 11 മുതൽ 20 വരെയാകും. ജനറൽ കലണ്ടറിലുള്ള സ്കൂളുകൾക്ക് ഒന്നുമുതൽ ഒമ്പത് വരെ ക്ലാസുകളിലെ വാർഷികപരീക്ഷ മാർച്ച് നാല് മുതൽ 11 വരെ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.