തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് തുടക്കമായി. ഒന്നാം വർഷ ഹയർസെക്കൻഡറിയിൽ പാർട്ട് രണ്ട് ലാംഗ്വേജസ്/ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വിഷയങ്ങളായിരുന്നു ആദ്യദിനത്തിലെ പരീക്ഷ. രജിസ്റ്റർ ചെയ്ത 4,25,567 പേരിൽ 4,21,745 പേർ പരീക്ഷയെഴുതി. 3,819 പേർ ഹാജരായില്ല.
രണ്ടാംവർഷ വിദ്യാർഥികൾക്ക് വെള്ളിയാഴ്ച സോഷ്യോളജി/ ആന്ത്രപ്പോളജി/ ഇലക്ട്രോണിക്സ് സിസ്റ്റംസ് എന്നിവയായിരുന്നു പരീക്ഷ. ഈ പരീക്ഷയെഴുതേണ്ട 63,871 പേരിൽ 62,917 പേർ ഹാജരായി. 954 പേർ എത്തിയില്ല. 389 കേന്ദ്രങ്ങളിലായി നടക്കുന്ന ഒന്നാം വർഷ വി.എച്ച്.എസ്.ഇ പരീക്ഷക്ക് 28,820 പേരും രണ്ടാം വർഷത്തിന് 30,740 പേരുമാണ് ഹാജരാകുന്നത്. ചൊവ്വാഴ്ചയാണ് ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് അടുത്ത പരീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.