സി.ബി.എസ്​.ഇ പരീക്ഷകൾ മാറ്റി

ന്യൂഡൽഹി: മാർച്ച്​ 19 മുതൽ 31 വരെ നടത്താൻ നിശ്​ചയിച്ചിരുന്ന സി.ബി.എസ്​.ഇ 10,12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി. മാർച്ച്​ 31 ന്​ ശേഷം പരീക്ഷകൾ നടത്തുമെന്ന്​ സി.ബി.എസ്​.ഇ സെക്രട്ടറി അനുരാഗ്​ ത്രിപാഠി അറിയിച്ചു. അതേസമയം, കേരളത്തിൽ എസ്​.എസ ്​.എൽ.സി ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടർ അറിയിച്ചു.

സി.ബി.എസ്​.ഇ ഉൾപ്പടെ രാജ്യത്ത്​ നടക്കുന്ന പരീക്ഷകൾ മാറ്റിവെക്കാൻ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിർദേശം നൽകിയിരുന്നു. കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്നാണ്​​ നിർദേശം. യൂണിവേഴ്​സിറ്റി പരീക്ഷകളും മാറ്റിവെക്കണമെന്നും മ​ന്ത്രാലയം വ്യക്​തമാക്കിയിരുന്നു.

അക്കാദമിക്​ കലണ്ടറിനനുസരിച്ച്​ പരീക്ഷകൾ നടത്തേണ്ടത്​ അത്യാവശ്യമാണ്​. എന്നാൽ, ഇതിനൊപ്പം വിദ്യാർഥികളുടേയും അധ്യാപകരുടേയും സുരക്ഷക്കും പ്രാധാന്യം നൽകണമെന്ന്​ എച്ച്​.ആർ.ഡി സെക്രട്ടറി അമിത്​ കാരെ പറഞ്ഞു.

Latest VIDEO

Full View
Tags:    
News Summary - HRD Ministry orders CBSE, all educational institutions to postpone ongoing exams till Mar 31-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.