രൂപകല്‍പന പഠിക്കാന്‍ യുസീഡ്

ഡിസൈന്‍ പഠനത്തിന് രാജ്യത്തെ ഉന്നത സ്ഥാപനങ്ങളില്‍ പ്രവേശം നേടുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളി ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ് ജബല്‍പുര്‍, ഗുവാഹതി ഐ.ഐ.ടി എന്നിവിടങ്ങളില്‍ ബാച്ലര്‍ ഓഫ് ഡിസൈന്‍ പഠനത്തിനാണ് ഇപ്പോള്‍ അവസരമുള്ളത്. അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (യുസീഡ്) വഴിയാണ് തെരഞ്ഞെടുപ്പ്. ഐ.ഐ.ടി ബോംബെയാണ് പരീക്ഷ നടത്തുന്നത്. 2017 ജനുവരി 22നാണ് പരീക്ഷ നടക്കുക. കേരളത്തില്‍ തിരുവനന്തപുരവും കോഴിക്കോടുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍. യുസീഡ് ഒരാള്‍ക്ക് പരമാവധി രണ്ടു തവണയേ എഴുതാന്‍ സാധിക്കൂ. പരീക്ഷയുടെ സ്കോറിന് ഒരു വര്‍ഷത്തെ കാലാവധി മാത്രമേ ഉണ്ടാവു. സയന്‍സ്/ കോമേഴ്സ്/ ആര്‍ട്സ് ആന്‍ഡ് ഹുമാനിറ്റീസ് തുടങ്ങി ഏതെങ്കിലും സ്ട്രീമില്‍ 12ാം ക്ളാസ് വിജയിച്ചവര്‍ക്കാണ് പഠനാവസരം. അവസാന പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 1997 ഒക്ടോബര്‍ ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. 1992ന് ശേഷം ജനിച്ച എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം. പരീക്ഷാ രീതി: മൂന്നു മണിക്കൂര്‍ നീളുന്ന കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയ പരീക്ഷയാണ് യുസീഡ്. ജനുവരി 22ന് രാവിലെ 10 മുതല്‍ ഒരു മണി വരെ ആദ്യ സെക്ഷനും രണ്ടുമുതല്‍ അഞ്ചു മണിവരെ രണ്ടാമത്തെ സെക്ഷനും നടക്കും. ഇംഗ്ളീഷിലാണ് ചോദ്യങ്ങളുണ്ടാവുക. 300 ചോദ്യങ്ങളുണ്ടായിരിക്കും. ന്യൂമറിക്കല്‍ ടൈപ് ചോദ്യങ്ങളില്‍ ചോയ്സ് ഉണ്ടായിരിക്കില്ല. ഓരോ ശരിയുത്തരത്തിനും നാല് മാര്‍ക്ക് വീതം ലഭിക്കും. നെഗറ്റിവ് മാര്‍ക്കില്ല. മള്‍ട്ടിപ്ള്‍ സെലക്ട് ചോദ്യങ്ങളില്‍ നാല് ചോയ്സുകളില്‍ ഒന്നോ അതിലധികമോ ശരിയുത്തരമുണ്ടായിരിക്കും. എല്ലാ ശരിയുത്തരങ്ങളും എഴുതിയാല്‍ ഒരു ചോദ്യത്തിന് നാല് മാര്‍ക്ക് വീതം ലഭിക്കും. ഭാഗികമായി ഉത്തരം ശരിയാക്കിയാല്‍ മാര്‍ക്ക് ലഭിക്കില്ല. നെഗറ്റിവ് മാര്‍ക്ക് ഉണ്ടാവില്ല. മൂന്നാമത്തെ സെക്ഷനില്‍ മള്‍ട്ടിപ്ള്‍ ചോയ്സ് ചോദ്യങ്ങളില്‍ ഒരു ശരിയുത്തരം മാത്രമേ ഉണ്ടാവു. ഓരോ ശരിയുത്തരത്തിനും മൂന്ന് മാര്‍ക്ക് വീതം ലഭിക്കും. എന്നാല്‍, തെറ്റുത്തരത്തിന് ഓരോ മാര്‍ക്ക് വീതം കുറയും. ജനുവരി 28ഓടെ ഉത്തരസൂചിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.ഫെബ്രുവരി 20ന് ഫലം പ്രഖ്യാപിക്കും. ജനറല്‍/ ഒ.ബി.സി/ ഭിന്നലിംഗക്കാര്‍ 2000, സ്ത്രീകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ 1000 രൂപ എന്നിങ്ങനെയാണ് ഫീസ്. www.uceed.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 11 വരെ അപേക്ഷിക്കാം. ഡിസംബര്‍ 26 വരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT