കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് മേയ് 14ന് 

ഇന്ത്യയിലെ 18ലേറെ ദേശീയ നിയമ സര്‍വകലാശാലകള്‍ 2017-18 അധ്യയന വര്‍ഷം നടത്തുന്ന അണ്ടര്‍ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് നിയമ കോഴ്സുകളിലേക്കുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ളാറ്റ്  -2017) മേയ് 14 ഞായറാഴ്ച ഉച്ചക്കു ശേഷം മൂന്നു മുതല്‍ അഞ്ചു മണിവരെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ നടക്കും.   www.clat.ac.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. 2017 മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും. 
അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്.
ക്ളാറ്റ് 2107 ഇക്കുറി നടത്തുന്നത് പട്നയിലെ ചാണക്യ നാഷനല്‍ ലോ യൂനിറ്റിലാണ്.
പഞ്ചവത്സര സംയോജിത എല്‍എല്‍.ബി ഓണേഴ്സ് കോഴ്സുകള്‍ ഉള്‍പ്പെടുന്ന അണ്ടര്‍ ഗ്രാജ്വേറ്റ് പ്രവേശനത്തിനായുള്ള ക്ളാറ്റില്‍ പങ്കെടുക്കുന്നതിന് 45 ശതമാനം മാര്‍ക്കില്‍ കുറയാതെ ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ പ്ളസ് ടു/ തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പട്ടികജാതി, വര്‍ഗക്കാര്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി. 2017 മാര്‍ച്ച്/ ഏപ്രിലില്‍ പ്ളസ് ടു തുല്യ ബോര്‍ഡ് പരീക്ഷ എഴുതാന്‍ പോകുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.അപേക്ഷകര്‍ക്ക് പ്രായം 20 വയസ്സിന് താഴെയാവണം. 
പട്ടികജാതി/ വര്‍ഗം, ഒ.ബി.സി, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 22 വയസ്സുവരെയാകാം. 2017 ജൂലൈ ഒന്നു വരെയാണ് പ്രായപരിധി നിശ്ചയിക്കപ്പെടുക. ക്ളാറ്റ് അണ്ടര്‍ ഗ്രാജ്വേറ്റ് പരീക്ഷയുടെ റാങ്ക് പരിഗണിച്ച് ബി.എ എല്‍എല്‍.ബി, ബി.എസ്സി എല്‍എല്‍.ബി, ബി.കോം എല്‍എല്‍.ബി മുതലായ പഞ്ചവത്സര ഓണേഴ്സ് പ്രോഗ്രാമുകളിലാണ് പ്രവേശനം.
ഏകവര്‍ഷ എല്‍എല്‍.എം ഉള്‍പ്പെട്ട പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്കുള്ള ക്ളാറ്റില്‍ പങ്കെടുക്കുന്നതിന് 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത എല്‍എല്‍.ബി/ നിയമ ബിരുദമെടുത്തിരിക്കണം. പട്ടികജാതി/ വര്‍ഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത നിയമബിരുദം മതിയാകും. 2017 ഏപ്രില്‍/ മേയ് മാസത്തില്‍ യോഗ്യത പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 
. പരീക്ഷയുടെ സിലബസ്, അപേക്ഷ ഫീസ്, അപേക്ഷിക്കേണ്ട രീതി ഉള്‍പ്പെടെയുള്ള സമഗ്രവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാകും.
‘ക്ളാറ്റ് -2017’ റാങ്ക്ലിസ്റ്റ് പരിഗണിച്ച് അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളില്‍ പ്രവേശനം നല്‍കുന്ന ദേശീയ നിലവാരമുള്ള നിയമസര്‍വകലാശാലകള്‍ ഇവയാണ്: 
നാഷനല്‍ ലോ സ്കൂള്‍ ഓഫ് യൂനിവേഴ്സിറ്റി (NLSIU) ബംഗളൂരു, നാഷനല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡി & റിസര്‍ച് യൂനിവേഴ്സിറ്റി ഓഫ് ലോ (NALSAR), ഹൈദരാബാദ്, നാഷനല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂനിവേഴ്സിറ്റി (NLIU), ഭോപാല്‍, ഹിദായത്തുല്ല നാഷനല്‍ ലോ യൂനിവേഴ്സിറ്റി (HNLU), റായ്പുര്‍, ഗുജറാത്ത് നാഷനല്‍ ലോ യൂനിവേഴ്സിറ്റി (GNLU), ഗാന്ധിനഗര്‍,ഡോ. റാം മനോഹര്‍ ലോഹ്യ നാഷനല്‍ ലോ യൂനിവേഴ്സിറ്റി (RMLNLU), ലഖ്നോ,  രാജീവ് ഗാന്ധി നാഷനല്‍ ലോ യൂനിവേഴ്സിറ്റി  (RGNLU), പട്യാല, ചാണക്യ നാഷനല്‍ യൂനിവേഴ്സിറ്റി (RGNUL) പട്യാല, നാഷനല്‍ യൂനിവേഴ്സിറ്റി (CNLU) പട്ന,നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസ് (NUALS), കൊച്ചി,നാഷനല്‍ യൂനിവേഴ്സിറ്റി ഒഡിഷ (NLUO), കട്ടക്,നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് സ്റ്റഡി ആന്‍ഡ് റിസര്‍ച് ഇന്‍ ലോ (NUSRL), റാഞ്ചി,ദാമോദരം സഞ്ജീവയ്യ നാഷനല്‍ യൂനിവേഴ്സിറ്റി (DSNLU), വിശാഖപട്ടണം, തമിഴ്നാട് നാഷനല്‍ ലോ സ്കൂള്‍ (TNNLS), തിരുച്ചിറപ്പള്ളി, മഹാരാഷ്ട്ര നാഷനല്‍ യൂനിവേഴ്സിറ്റി (MNLU), മുംബൈ,മഹാരാഷ്ട്ര നാഷനല്‍ ലോ യൂനിവേഴ്സിറ്റി (MNLU), നാഗ്പുര്‍.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT