ഐ.സി.എസ്​.ഇ പത്താം ക്ലാസ്​, ഐ.എസ്​.സി 12ാം ക്ലാസ്​ പുതുക്കിയ പരീക്ഷകൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐ.സി.എസ്​.ഇ പത്താം ക്ലാസ്​, ഐ.എസ്​.സി 12ാം ക്ലാസ്​ ആദ്യ സെമസ്റ്ററിന്‍റെ പുതുക്കിയ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. നവംബർ 29 മുതൽ ഡിസംബർ 16വരെയാണ്​ ഐ.സി.എസ്​.ഇ 10ാംക്ലാസ്​ പരീക്ഷ. നവംബർ 22മുതൽ ഡിസംബർ 20 വരെയാണ്​ ഐ.എസ്​.സി പരീക്ഷ നടക്കുകയെന്നും കൗൺസിൽ ഫോർ ഇന്ത്യൻ സ്​കൂൾ സർട്ടിഫിക്കറ്റ്​ എക്​സാമിനേഷൻ (സി.ഐ.എസ്​.സി.ഇ) അറിയിച്ചു.

നേരത്തേ നവംബർ 15ന്​ പരീക്ഷകൾ ആരംഭിക്കാനായിരുന്നു​ തീരുമാനം. പിന്നീട്​ പരീക്ഷ മാറ്റിവെക്കുകയായിരുന്നു.

ഓഫ്​ലൈനായി അതത്​ സ്​കൂളുകളാണ്​ ഇരുപരീക്ഷകളും നടത്തുക. പത്താം ക്ലാസ്​ പരീക്ഷ രാവിലെ 11 മണി മുതലും 12ാം ക്ലാസ്​ പരീക്ഷ ഉച്ച രണ്ടുമുതലും ആരംഭിക്കും. പരീക്ഷ ആരംഭിക്കുന്നതിന്​ 10 മിനിറ്റ്​ മുമ്പ്​ ചോദ്യപേപ്പറും ഉത്തര ബുക്ക്​ലെറ്റും വിദ്യാർഥികൾക്ക്​ നൽകും.

ഐ.സി.എസ്​.ഇ 10ാംക്ലാസ്​ പരീക്ഷയിൽ ഇംഗ്ലീഷ്, ഇക്കണോമിക്​സ്​, ബയോളജി വിഷയങ്ങൾക്ക്​ ഒരു മണിക്കൂറായിരിക്കും പരീക്ഷ സമയം. മാത്തമാറ്റിക്​സ്​, ഹിന്ദി വിഷയങ്ങൾ ഒന്നരമണിക്കൂറായിരിക്കും പരീക്ഷ. ഐ.എസ്​.സി 12ാം ക്ലാസ്​ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഒന്നരമണിക്കൂറാണ്​ പരീക്ഷ.

അടുത്തവർഷത്തെ ബോർഡ്​ പരീക്ഷ രണ്ടു സെമസ്റ്ററായി നടത്താനാണ്​ സി.ഐ.എസ്​.സി.ഇയുടെ തീരുമാനം. സിലബസിനെ 50 ശതമാനം വീതം ഇരു സെമസ്റ്ററുകൾക്കുമായി വീതിക്കും. കോവിഡ്​ 19ന്‍റെ സാഹചര്യത്തിൽ ഐ.സി.എസ്.ഇ, ഐ.എസ്​.സി എന്നിവ ​സിലബസുകൾ വെട്ടിച്ചുരുക്കിയിരുന്നു. 

Tags:    
News Summary - ICSE Class 10, ISC Class 12 Semester 1 Revised Date Sheets Releases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.