ന്യൂഡൽഹി: 2021ലെ ഐ.സി.എസ്.ഇ (ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജുക്കേഷൻ) 10ാം ക്ലാസ് പരീക്ഷ മേയ് അഞ്ചിന് തുടങ്ങും. ജൂൺ ഏഴിന് സമാപിക്കും. 12ാം ക്ലാസ് (ഐ.എസ്.സി)പരീക്ഷ ഏപ്രിൽ എട്ടിന് തുടങ്ങി ജൂൺ 16ന് സമാപിക്കും. രണ്ട് പരീക്ഷകളുടെയും ടൈംടേബ്ൾ പുറത്തിറക്കി. ജൂൈലയിൽ സി.െഎ.എസ്.സി.ഇ (ദ കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്) ബോർഡ് അതത് സ്കൂൾ മേധാവിമാരെ ഫലം അറിയിക്കും.
10ാം ക്ലാസ് ഇംഗ്ലീഷ്, എൻവയൺമെൻറൽ സയൻസ്, ഇക്കണോമിക്സ്, ഫിസിക്സ്, െകമിസ്ട്രി, ബയോളജി പരീക്ഷകൾ രണ്ടു മണിക്കൂറും ഹിന്ദി, ആർട്സ് വിഷയങ്ങൾ മൂന്നു മണിക്കൂറുമായിരിക്കും. ചില പരീക്ഷകൾ രാവിലെ ഒമ്പതിന് തുടങ്ങുേമ്പാൾ മറ്റു ചിലത് 11 നാണ് തുടങ്ങുക. ആദ്യ പരീക്ഷയായ ഇംഗ്ലീഷ് പേപ്പർ-ഒന്ന് മേയ് അഞ്ചിന് 11നായിരിക്കും. 12ാം ക്ലാസിെൻറ ആദ്യ പരീക്ഷ കമ്പ്യൂട്ടർ സയൻസ് ആണ്. ഒന്നര മണിക്കൂറായിരിക്കും ഇത്. മറ്റു പരീക്ഷകൾ മൂന്നു മണിക്കൂറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.