ഐ.എസ്.ഇ പരീക്ഷ ഫലം പ്രഖ്യാപിച്ചു; 99.38 ശതമാനം ജയം; കേരളം തിളങ്ങി

തിരുവനന്തപുരം: ഐ.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. cisce.org, results.cisce.org. എന്നീ സെറ്റുകളിൽ വഴി ഫലം ലഭ്യമാകും. 99.38 ആണ് വിജയ ശതമാനം. നാല് വിദ്യാർഥികൾക്ക് ഇക്കുറി ഒന്നാം റാങ്ക് ലഭിച്ചു. യു.പി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഇവർ.

കേരളത്തിൽ നിന്ന് ഏഴു പേർ റാങ്ക് പട്ടികയിലും ഇടംപിടിച്ചു. രണ്ടുപേർ 99.50 ശതമാനം മാർക്ക് നേടി. അഞ്ചു പേർക്ക് 99.25 ശതമാനം മാർക്ക് ലഭിച്ചു. പരീക്ഷയിൽ കേരളത്തിലെ വിദ്യാർഥികൾക്ക് മിന്നുന്ന ജയം നേടി. മെറിറ്റ് പൊസിഷനിൽ രണ്ടാം സ്ഥാനത്ത് രണ്ട് മലയാളികളാണ്. 400ൽ 398 മാർക്ക് നേടി തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ ശിവാനി എസ് പ്രഭു, ആദീഷ് ജോസഫ് എന്നിവരാണ് മെറിറ്റ് പൊസിഷനിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. ഇതേ സ്കൂളിലെ അനഘ എം 397 മാർക്കോ​ടെ മെറിറ്റ് പൊസിഷ്യനിൽ മൂന്നാമതെത്തി. ഗൗതം കൃഷ്ണ, ദിയ മെറിൻ എഡ്ഗർ, ദേവിക പി.എസ്. എന്നിവരും മൂന്നാമതെത്തി. കേരളത്തിൽ നിന്ന് 99 ശതമാനം വിദ്യാർഥികൾ 99 ശതമാനം മാർക്ക് നേടി. കോവിഡ് മൂലം രണ്ട് സെമസ്റ്ററുകളായാണ് ഐ.എസ്.ഇ പരീക്ഷ നടത്തിയത്.

99.96 ആണ് കേരളത്തിലെ വിജയശതമാനം. 69 അഫിലിയേറ്റഡ് സ്കൂളുകളിൽ നിന്നായി 2,764 വിദ്യാർഥികളാണ് സംസ്ഥാനത്ത് നിന്ന് പരീക്ഷയെഴുതിയത്. ഇതിൽ 1,500 പെൺകുട്ടികളും 1,263 ആൺകുട്ടികളുമാണുള്ളത്. ഒരാളൊഴികെ എല്ലാവരും ഉപരിപഠനത്തിന് അർഹത നേടി. ഒ.ബി.സി വിഭാഗത്തിൽ നിന്ന് 1271 പേരും എസ്.സി വിഭാഗത്തിൽ നിന്ന് 51 പേരും എസ്.ടി വിഭാഗത്തിൽ നിന്ന് മൂന്നുപേരും വിജയം നേടി. നൂറു ശതമാനമാണ് ഈ വിഭാഗങ്ങളിലെ വിജയം എന്നതും എടുത്തു പറയണം. ഐ.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - ISE result; kerala scored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT