ഐ.ഐ.ടികളിൽ എം.എസ്സി, ജോയൻറ് എം.എസ്സി-പി.എച്ച്.ഡി, എം.എസ്സി-പി.എച്ച്ഡി ഡ്യുവൽ ഡിഗ്രി തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജോയൻറ് അഡ്മിഷൻ ടെസ്റ്റ് (ജാം-2020) മുഖേനയാണ് പ്രവേശനം. അപേക്ഷ ഓൺലൈനായി മേയ് 24 വരെ സ്വീകരിക്കും. ഫീസ് 600 രൂപ. എൻറോൾമെൻറ് ഐഡിയും പാസ്വേഡും ഉപയോഗിച്ച് ജാം ഓൺലൈൻ ആപ്ലിക്കേഷൻ വെബ്പോർട്ടലിൽ (JOAPS) ലോഗിൻ ചെയ്താൽ ‘ജാം’ സ്കോർ അറിയാം.
മദ്രാസ്, പാലക്കാട് തുടങ്ങി 15 ലധികം ഐ.ഐ.ടികളാണ് ‘ജാം’ വഴി പ്രവേശനം നൽകുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരു നടത്തുന്ന ഇൻറഗ്രേറ്റഡ് പി.എച്ച്ഡി (ബയോളജിക്കൽ/കെമിക്കൽ/മാത്തമറ്റിക്കൽ/ഫിസിക്കൽ സയൻസസ്) പ്രോഗ്രാമുകളിലെ പ്രവേശനവും ‘ജാം’ സ്കോർ പരിഗണിച്ചാണ്. വെബ്: https://joaps.iitk.ac.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.