ന്യൂഡൽഹി: ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയുെട അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾക്ക് jeeadv.ac.in ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.രജിസ്ട്രേഷൻ നമ്പർ, പാസ്വേർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ചാണ് ഡൗൺലോഡ് ചെയ്യേണ്ടത്.
ഈ മാസം 26നാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ നടക്കുന്നത്. മേയ് 26 വരെ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. മേയ് 26ന് രണ്ട് ഘട്ടങ്ങളായാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ നടക്കുക. ആദ്യഘട്ടം അന്നേ ദിവസം രാവിലെ ഒമ്പത് മുതൽ 12 വരെയും രണ്ടാംഘട്ടം 2.30 മുതൽ 5.30 വരെയും. കമ്പ്യൂട്ടറൈസ്ഡ് പരീക്ഷയാണിത്. രണ്ട് പേപ്പറുകൾ ഉണ്ടായിരിക്കും. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പേപ്പർ 1, പേപ്പർ 2. രണ്ട് പേപ്പറുകളും എഴുതണം. ഓരോ ചോദ്യപേപ്പറും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിങ്ങനെ മൂന്ന് പ്രത്യേക വിഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ്.
പ്രൊവിഷനൽ ഉത്തര സൂചിക ജൂൺ രണ്ടിന് പ്രസിദ്ധപ്പെടുത്തും. ജൂൺ ഒമ്പതിനാണ് ഫലം പ്രസിദ്ധീകരിക്കുക. 1.91 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ ജെ.ഇ.ഇ അഡ്വാൻസ്ഡ് 2024 പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വർഷം 1,89,744 പേർ പരീക്ഷ എഴുതുകയും 43,773 പേർ പരീക്ഷക്ക് യോഗ്യത നേടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.