ന്യൂഡൽഹി: 2019 ജനുവരിയിലെ ജെ.ഇ.ഇ മെയിൻ പരീക്ഷക്കുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റ് ഏജൻസിയാണ് 2019 ജനുവരിയിൽ നടക്കുന്ന ജോയിൻറ് എൻട്രൻസ് എക്സാമിനേഷനുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചത്. സെപ്തംബർ ഒന്നു മുതൽ അപേക്ഷാ ഫോമുകൾ ഒാൺലൈനായി ലഭ്യമാകും. nta.ac.in, jeemain.nic.in എന്നീ സൈറ്റുകളിൽ നിന്ന് അപേക്ഷാ ഫോം ലഭിക്കും. 2018 സെപ്തംബർ 30 ആണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി. 2018 ഒക്ടോബർ ഒന്നിന് മുമ്പായി ഫീസടക്കണം.
ബി.ടെക്, ബി.ഇ, ബി.ആർക് കോഴ്സുകളിലേക്ക് പ്രവേശനത്തിന് ആഗ്രഹിക്കുന്നവർ ജെ.ഇ.ഇ ഒാൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട വിധം nta.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
രണ്ടു തവണയാണ് പരീക്ഷ നടക്കുക. 2019 ജനുവരിയിലും ഏപ്രിലിലും. വിദ്യാർഥികൾക്ക് വേണമെങ്കിൽ രണ്ടു പരീക്ഷയിലും പെങ്കടുക്കാം. ഏറ്റവും നല്ല ഫലം ഏതിലാണോ ഉള്ളത് അതായിരിക്കും പ്രവേശനത്തിന് പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.