ജെ.ഇ.ഇ രണ്ടാംഘട്ട പരീക്ഷക്കുള്ള രജിസ്​ട്രേഷൻ ആരംഭിച്ചു

ന്യൂഡൽഹി: 2019-20 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള ജോയൻറ്​ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍ രണ്ടാം ഘട ്ട പരീഷക്കായുള്ള രജിസ്​ട്രേഷൻ ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ഇൗ വർഷം മുതൽ രണ്ടു ഘട്ടമായാണ്​ ജെ.ഇ.ഇ പരീക്ഷ നടത്തുന്നത്​. ഏപ്രിലിൽ നടക്കുന്ന പരീക്ഷക്ക്​ ഇന്നു മുതൽ മാർച്ച്​ ഏഴുവരെ അപേക്ഷിക്കാം. മാർച്ച്​ എട്ടിനു മുമ്പ്​ പരീക്ഷാ ഫീസ്​ അടക്കണം. പരീക്ഷ ഏപ്രില്‍ ആറിനും 20-നും ഇടയ്ക്ക് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജെ.ഇ.ഇ. മെയിന്‍ ആദ്യഘട്ട പരീക്ഷ ജനുവരി എട്ടു മുതൽ 12 വരെയാണ്​ നടന്നത്. ഇതി​​െൻറ ഫലം ജനുവരി 19 ന്​ പ്രസിദ്ധീകരിച്ചിരുന്നു.

ആദ്യത്തെ ജെ.ഇ.ഇ. മെയിനിന് അപേക്ഷിച്ചവര്‍ക്കും അപേക്ഷിക്കാത്തവര്‍ക്കും താത്പര്യമുള്ള പക്ഷം രണ്ടാമത്തെ ജെ.ഇ.ഇ. മെയിനിന് അപേക്ഷിക്കാം. രണ്ടുതവണയും പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ പരിഗണിച്ചും ഏതെങ്കിലും ഒന്നുമാത്രം അഭിമുഖീകരിക്കുന്നവര്‍ക്ക് അതി​​െൻറ സ്‌കോര്‍ പരിഗണിച്ചും റാങ്ക് നല്‍കും. ജെ.ഇ.ഇ. മെയിന്‍ പരീക്ഷ, രജിസ്ട്രേഷന്‍ തുടങ്ങിയ ഒൗദ്യോഗിക വിവരങ്ങള്‍ക്ക്
https://jeeadv.ac.in എന്ന വെബ്​സൈറ്റ്​ സന്ദർശിക്കുക.

Tags:    
News Summary - JEE Main April 2019 registration begins- Education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.